കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് നേരിട്ട കടുത്ത അനീതിയിലും പതറാതെ നിന്ന ഗൗരിയമ്മ പെൺ കരുത്തിൻ്റെ പ്രതീകമാണെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ വി മുരളീധരൻ. ആധുനിക കേരളചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് അവസാനിക്കുന്നതെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു.
വി മുരളീധരന്റെ വാക്കുകൾ:
കേരള രാഷ്ട്രീയത്തിലെ ധീരയായ നേതാവ് കെ.ആർ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ. ആധുനിക കേരളചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് അവസാനിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് നേരിട്ട കടുത്ത അനീതിയിലും പതറാതെ നിന്ന ഗൗരിയമ്മ പെൺ കരുത്തിൻ്റെ പ്രതീകമാണ്. കൃഷ്ണഭക്തയായ ആ കമ്മ്യൂണിസ്റ്റ് പറഞ്ഞു, “മനുഷ്യരെപ്പോലെയല്ല, ദൈവത്തെ വിശ്വസിക്കാം.”നൂറ്റാണ്ടിൻ്റെ വിപ്ലവജ്വാല വരും തലമുറയ്ക്ക് വെളിച്ചമാകട്ടെ.