വി മുരളീധരന് കേന്ദ്രമന്ത്രി പദം നഷ്ടമാകും; രാജ്യസഭയില്‍ തുടരാന്‍ അനുവദിക്കാതെ ബിജെപി; മഹാരാഷ്ട്ര ലിസ്റ്റില്‍ നിന്നും വെട്ടി; മറ്റുള്ളമന്ത്രിമാര്‍ക്ക് വീണ്ടും അവസരം

കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരന് രാജ്യസഭയില്‍ തുടരാന്‍ അനുമതി നല്‍കാതെ ബിജെപി. രാജ്യസഭയില്‍ കാലാവധി തീര്‍ന്ന കേന്ദ്രമന്ത്രിമാര്‍ക്ക് വീണ്ടും അവസരം നല്‍കിയപ്പോഴാണ് മുരളീധരനെ തഴഞ്ഞിരിക്കുന്നത്.

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും എല്‍. മുരുകനെയും വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കാന്‍ ബിജെപി സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. അശ്വിനി വൈഷ്ണവിന് ഒഡീഷയിലും മുരുകന് മധ്യപ്രദേശിലുമാണ് ബിജെപി സീറ്റ് നല്‍കിയത്.
ഒഡീഷയില്‍ ബിജു ജനാതാദളിന്റെ പിന്തുണയോടെ അശ്വിനി വൈഷ്ണവിനെ സഭയില്‍ എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ മെമ്പറാണ് വി. മുരളീധരന്‍. ഗുജറാത്തില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നുമുള്ള ഏഴ് സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബിജെപി ഏറ്റവുമൊടുവില്‍ പുറത്തുവിട്ടത്. ഇതില്‍ ഒന്നും വി. മുരളീധരന്‍ ഇടം പിടിച്ചിട്ടില്ല. അതേസമയം, അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ അശോക് ചവാന് മഹാരാഷ്ട്രയില്‍നിന്നുള്ള സീറ്റ് നല്‍കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല, മഹാരാഷ്ട്രയിലെ സ്ഥാനാര്‍ഥി പട്ടികയില്‍ മുരളീധരന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

ആറു സീറ്റുകളാണ് മഹാരാഷ്ട്രയില്‍ രാജ്യസഭയിലേക്ക് ഒഴിവുവരുന്നത്. മൂന്ന് സീറ്റില്‍ ബി.ജെ.പിക്കും ഒരോ സീറ്റില്‍ എന്‍.സി.പിക്കും ശിവസേനക്കും കോണ്‍ഗ്രസിനും തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ സാധിക്കും.

കോണ്‍ഗ്രസ് വിട്ടെത്തിയ അശോക് ചവാനെയും മഹിളാ മോര്‍ച്ച ദേശീയ ഉപാധ്യക്ഷ മേധാ കുല്‍ക്കര്‍ണിയേയും അജിത് ഗോപ്ചഡെയുമാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസ് വിട്ടെത്തിയ മറ്റൊരു നേതാവ് മിലിന്ദ് ദേവ്റയാണ് ശിവസേന സ്ഥാനാര്‍ഥി. മറ്റ് അട്ടിമറികള്‍ ഒന്നുമില്ലെങ്കില്‍ ചന്ദ്രകാന്ത് ഹാന്‍ഡോര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലെത്തും. ഫെബ്രുവരി 27നാണ് രാജ്യസഭയിലെ 56 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ