'ഈ കളി അവിടെ ചെലവാകില്ല, അത് ആള് വേറെ, മുഖ്യമന്ത്രി തിരിച്ചറിയണം; ഗവര്‍ണറെ പിന്തുണച്ച് ബി.ജെ.പി

ആക്ഷേപിക്കുന്ന മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയെ പിന്തണച്ച് ബിജെപി. മന്ത്രിമാരെ ഇറക്കിയുള്ള കളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത് ചെലവാവില്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

‘സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരെ നിലകൊള്ളുന്നയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര മന്ത്രിസഭയില്‍ പ്രധാനമന്ത്രിയോടടക്കം വിയോജിച്ച് രാജിവെച്ചയാളാണ്. അദ്ദേഹത്തെ മന്ത്രിമാരെ ഇറക്കി ഭീഷണിപ്പെടുത്താം, നിലക്ക് നിര്‍ത്താമെന്ന് കരുതുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി തിരിച്ചറിയണം വേറെ ആളോടാണ് കളിക്കുന്നതെന്ന്. ഈ കളി അവിടെ ചെലവാവത്തില്ല, ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി മന്ത്രിമാരോട് പറയണം.’ വി മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

സ്വജനപക്ഷപാതവും ബന്ധുനിയമനവും ഉപ്പെടെയുള്ളവ തടയാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്. കേരത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ കഴിഞ്ഞ കുറേകാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന സിപിഐഎം നേതാക്കളുടെ ബന്ധുക്കളെ നിയമിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം തടഞ്ഞു.

ആ ശ്രമം നടയുമ്പോള്‍ ഗവര്‍ണറെ വിരട്ടാനും ഭീഷണിപ്പെടുത്താനും വേണമെങ്കില്‍ ശാരീരികമായും ആക്രമിച്ച് വരുതിയിലാക്കാനും വേണ്ടി മുഖ്യമന്ത്രി ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി മന്ത്രിമാരെ കൊണ്ട് ഗവര്‍ണറെ വിരട്ടുകയാണ്. അത് അവസാനിപ്പിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

ഗവര്‍ണര്‍ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുകയാണെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ പരാമര്‍ശത്തേയും വി മുരളീധരന്‍ തള്ളി. അത്തരത്തില്‍ നടപ്പിലാക്കിയ ഒരു അജണ്ട മന്ത്രി വ്യക്തമാക്കണം. ് മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി