സഹകരണ സംഘം തട്ടിപ്പ് കേസ്; തന്നെ പ്രതി ചേർത്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് വി എസ് ശിവകുമാർ

സഹകരണ സംഘം തട്ടിപ്പുകേസിൽ പ്രതിയാക്കിയ നടപടിയിൽ പ്രതികരണവുമായി മുൻ മന്ത്രി വി എസ് ശിവകുമാർ. 16 വർഷം മുമ്പ് താൻ ഉദ്ഘാടനം ചെയ്‌ത സൊസൈറ്റിയാണ്. അതല്ലാതെ മറ്റൊരു ബന്ധവുമില്ലെ. കരുതിക്കൂട്ടി അപമാനിക്കാൻ നീക്കം നടക്കുന്നവെന്നും വി എസ് ശിവകുമാർ പറഞ്ഞു. ആരൊക്കെയാണ് നിക്ഷേപകർ എന്നറിയില്ലെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

പരാതി ലഭിച്ചാൽ ഉടൻ പ്രതി ചേർക്കുന്നത് വിചിത്രമായ നടപടിയാണ്. ഈ വിഷയത്തിൽ പൊലീസ് മതിയായ പരിശോധനകൾ നടത്തിയിട്ടില്ലെന്നും ആരോപിച്ച ശിവകുമാർ അന്വേഷണത്തെ സ്വാഗതം ചെയ്യന്നുവെന്നും പറഞ്ഞു.അതേ സമയം വി.എസ്.ശിവകുമാറിന്റെ വാദം വാസ്തവിരുദ്ധമാണെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്.

മധുസൂദനൻ നായർ എന്നയാളാണ് വി എസ് ശിവകുമാരിനെതിരായി പൊലീസിൽ പരാതി നൽകിയത്.നിക്ഷേപകർക്ക് വീതിച്ചുനൽകാൻ ഓണക്കാലത്ത് 14 ലക്ഷം കോൺഗ്രസ് നേതാക്കൾ മുഖേന എത്തിച്ചുനൽകിയെന്നാണ് പരാതിക്കാരന്റെ വാദം.14 ലക്ഷം രൂപ എത്തിച്ചുനൽകിയതിൽ ശിവകുമാർ ഇടപെട്ടെന്നും ഇയാൾ പറഞ്ഞു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ