എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ആര്‍.എസ്.എസ് ഏജന്റ് ഗവര്‍ണര്‍ ഉപദേശിക്കേണ്ട, നിങ്ങളുടെ ഒത്തുകളിക്കൊക്കെ നിന്നുതരുന്നയാള്‍ താമസിക്കുന്നത് ക്ലിഫ് ഹൗസില്‍: വിടി ബല്‍റാം

കേരളത്തിലെ പ്രതിപക്ഷം എങ്ങനെ പ്രവര്‍ത്തിക്കണമെന്നൊന്നും ആര്‍.എസ്.എസ് ഏജന്റായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപദേശിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ഗവര്‍ണറുടെ ഉപദേശത്തിനും ഒത്തുകളിക്കുമൊക്കെ നിന്നുതരുന്നയാള്‍ താമസിക്കുന്നത് കന്റോണ്‍മെന്റ് ഹൗസിലല്ല ക്ലിഫ് ഹൗസിലാണെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മുമ്പ് ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തില്‍ വി.ഡി സതീശന് ഒരു ധാരണയുമില്ലെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പരിഹസിച്ചിരുന്നു.

അതേസമയം, അഞ്ച് രാഷ്ട്രീയപാര്‍ട്ടികളില്‍ അലഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നായിരുന്നു വി.ഡി. സതീശന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടി. ജീവശ്വാസം നിലക്കുന്നത് വരേയും താന്‍ കോണ്‍ഗ്രസായി തുടരും. മുതിര്‍ന്ന നേതാക്കളോട് താന്‍ അഭിപ്രായം തേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

നോക്കിലോ വാക്കിലോ തെറ്റായ രീതി പാടില്ല; സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി; കാസര്‍ഗോഡ് രണ്ട് വയസുകാരന് ദാരുണാന്ത്യം

അയർലൻഡിനെതിരായ രണ്ടാം ഏകദിന മത്സരം; 116 റൺസിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ

കായികതാരത്തെ ബലാത്സംഗത്തിനിരയാക്കിയ കേസ്; അറസ്റ്റിലായവരുടെ എണ്ണം 30; വിദേശത്തുള്ള പ്രതികള്‍ക്ക് ലുക്കൗട്ട് നോട്ടീസ്

ചാമ്പ്യന്‍സ് ട്രോഫി 2025: ഇംഗ്ലണ്ട് അടക്കം നാല് ടീമുകള്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു, തീരുമാനമാകാതെ കരുത്തന്മാര്‍

ഒരു ദിനം രണ്ട് പോരാട്ടങ്ങൾ; കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷയോട് ഏറ്റുമുട്ടുമ്പോൾ മഞ്ഞപ്പട മാനേജ്‌മെന്റുമായി നേർക്കുനേർ

ജയ് ഷായ്ക്ക് പകരക്കാരനായി, ആരാണ് പുതിയ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ?

പിവി അന്‍വര്‍ രാജി സമര്‍പ്പിച്ചേക്കും; നാളെ തിരുവനന്തപുരത്ത് പ്രഖ്യാപനം

'ഡല്‍ഹി തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാതെ ഇരിക്കാം, പകരം ഇത് ചെയ്യാന്‍ ധൈര്യം ഉണ്ടോ അമിത് ഷായ്ക്ക്'; വെല്ലുവിളിയുമായി അരവിന്ദ് കെജ്രിവാള്‍

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍