വാക്‌സിന്‍ ഇടവേള: ഇളവ് ആവശ്യപ്പെട്ട് കിറ്റെക്‌സ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ ഇളവ് ആവശ്യപ്പെട്ട് കിറ്റെക്‌സ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സര്‍ക്കാരിന്റെ നയപരമായി തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ ഡോസുകള്‍ക്കിടയില്‍ 84 ദിവസത്തെ ഇടവേള നിശ്ചയിച്ചിരിക്കുന്നത്. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

പണമടച്ച് കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് രണ്ടാമത്തെ ഡോസ് നാല് ആഴ്ചയ്ക്ക് ശേഷം സ്വീകരിക്കാന്‍ അനുവദിക്കണം എന്നായിരുന്നു കിറ്റെക്‌സ് ഉന്നയിച്ചത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ വാക്സിന്‍ ഇടവേള 28 ദിവസമാക്കി ഉത്തരവിട്ടിരുന്നു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതോടെ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

പതിനായിരത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഫാക്ടറിയാണെന്നും, വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്‌സിന്‍ ഇടവേളയില്‍ ഇളവ് നല്‍കിയത് പോലെ തങ്ങള്‍ക്കും അനുവദിക്കണമെന്നും കിറ്റെക്‌സിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഒരു കമ്പനിയ്ക്ക് മാത്രമായി വാക്സിന്‍ നയത്തില്‍ ഇളവ് വരുത്താനാവില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള നിശ്ചയിച്ചിരിക്കുന്നത് ഫലപ്രാപ്തി കണക്കാക്കിയാണെന്നാണ് കേന്ദം വ്യക്തമാക്കിയിരുന്നത്. നിലവില്‍ ഹര്‍ജി തള്ളിയെങ്കിലും സര്‍ക്കാരിന് മുന്നില്‍ കിറ്റെക്‌സിന് ആവശ്യം ഉന്നയിക്കാമെന്ന് കോടതി അറിയിച്ചു.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി