വിദ്യാര്‍ത്ഥികളടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ട വടക്കാഞ്ചേരി ബസ്അപകടത്തില്‍ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്‍ പൊലീസിന്റെ പിടിയിലായി. അമിത വേഗതയിലായിരുന്ന ടൂറിസ്റ്റ് ബസ് കെ എസ് ആര്‍ ടി സി ബസിന്റെ പിന്നിലിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്. തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ചവറയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. അപകടം നടന്ന ഉടനെ ഇയാള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു ആശുപത്രിയിലെത്തി ചികില്‍സ തേടിയിരുന്നു.
അറസ്റ്റ് ചെയ്ത ജോമോനെ ആലത്തൂര്‍ ഡി വൈ എസ് പി ഓഫീസിലേക്ക് കൊണ്ടുവരും. ബസിന് അമിത വേഗമായിരുന്നുവന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. നിയമവിരുദ്ധമായ രീതിയില്‍ ലൈറ്റുകള്‍ ഘടിപ്പിച്ചാണ് ഈ ബസ് ഓടിച്ചിരുന്നതെന്നും സ്ഥിരീകരിച്ചിരുന്നു.
അപകടമുണ്ടായ ഉടനെ ഇയാള്‍ ആശുപത്രിയില്‍ ചികല്‍സ തേടിയിരുന്നെങ്കിലും രാവിലെ ആറ് മണിയോടെ എറണാകുളത്ത് നിന്ന് ബസിന്റെ ഉടമകള്‍ എത്തി ഇയാളെ കൂട്ടികൊണ്ട് പോയിരുന്നു അപകടത്തില്‍ പെട്ട ബസിന്റെ ഡ്രൈവര് എന്നാണ് തങ്ങളോട് പറഞ്ഞിരുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Read more
അപകടം നടക്കുന്ന സമയത്ത് മണിക്കൂറില്‍ 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗത. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിദ്യാര്‍ഥികളും പറഞ്ഞു.