വടക്കാഞ്ചേരി അപകടം: ബസ് ഡ്രൈവര്‍ ജോമോന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥികളടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ട വടക്കാഞ്ചേരി ബസ്അപകടത്തില്‍ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്‍ പൊലീസിന്റെ പിടിയിലായി. അമിത വേഗതയിലായിരുന്ന ടൂറിസ്റ്റ് ബസ് കെ എസ് ആര്‍ ടി സി ബസിന്റെ പിന്നിലിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്. തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ചവറയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. അപകടം നടന്ന ഉടനെ ഇയാള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു ആശുപത്രിയിലെത്തി ചികില്‍സ തേടിയിരുന്നു.

അറസ്റ്റ് ചെയ്ത ജോമോനെ ആലത്തൂര്‍ ഡി വൈ എസ് പി ഓഫീസിലേക്ക് കൊണ്ടുവരും. ബസിന് അമിത വേഗമായിരുന്നുവന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. നിയമവിരുദ്ധമായ രീതിയില്‍ ലൈറ്റുകള്‍ ഘടിപ്പിച്ചാണ് ഈ ബസ് ഓടിച്ചിരുന്നതെന്നും സ്ഥിരീകരിച്ചിരുന്നു.

അപകടമുണ്ടായ ഉടനെ ഇയാള്‍ ആശുപത്രിയില്‍ ചികല്‍സ തേടിയിരുന്നെങ്കിലും രാവിലെ ആറ് മണിയോടെ എറണാകുളത്ത് നിന്ന് ബസിന്റെ ഉടമകള്‍ എത്തി ഇയാളെ കൂട്ടികൊണ്ട് പോയിരുന്നു അപകടത്തില്‍ പെട്ട ബസിന്റെ ഡ്രൈവര് എന്നാണ് തങ്ങളോട് പറഞ്ഞിരുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

അപകടം നടക്കുന്ന സമയത്ത് മണിക്കൂറില്‍ 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗത. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിദ്യാര്‍ഥികളും പറഞ്ഞു.

Latest Stories

സിനിമ ഇല്ലെങ്കിലും റിച്ച്‌! പ്രമുഖ നടന്മാരെക്കാൾ ആസ്തി? രംഭയുടെ സ്വത്ത് ചർച്ചയാകുമ്പോൾ...

IPL 2025: 10 സെക്കന്റ് പരസ്യത്തിന് ചിലവ് 19 ലക്ഷം, റിലയൻസിന്റെ ലക്ഷ്യം 7000 കോടി; കളത്തിന് അകത്തെ കളികളെക്കാൾ ആവേശം സമ്മാനിച്ച് പുതിയ തന്ത്രങ്ങൾ

ഇന്റര്‍പോള്‍ അന്വേഷിക്കുന്ന കുറ്റവാളി കേരള പൊലീസിന്റെ പിടിയില്‍; പ്രതി പിടിയിലായത് വര്‍ക്കലയില്‍ അവധി ആഘോഷിക്കുന്നതിനിടെ

'ജനാധിപത്യത്തിനെതിരായ കടന്നാക്രമണം'; തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി

ഊട്ടിയില്‍ വന്യമൃഗ ആക്രമണം; അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു

ആര്‍എസ്എസിന് അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് അറിവില്ല; പ്രതിഷേധം ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്ന് തുഷാര്‍ ഗാന്ധി

മോശമായ പെരുമാറ്റം നേരിട്ടു, ഗാര്‍ഹിക പീഡനങ്ങളും.. മാസങ്ങള്‍ക്കുള്ളില്‍ ഡിവോഴ്‌സ് ആകാന്‍ തീരുമാനിച്ചതിന് പിന്നില്‍ കാരണമുണ്ട്: നടി അദിതി

'പൊലീസിനെക്കാള്‍ പാര്‍ട്ടിയിലെ ക്രിമിനലുകളാണ് മുഖ്യമന്ത്രിക്ക് വലുത്, പൊലീസിന്‍റെ ആത്മവീര്യം പിണറായി തകര്‍ത്തു'; വിഡി സതീശന്‍

ധോണിയും കോഹ്‌ലിയും രോഹിതും അല്ല, എന്നെ മികച്ച നായകനാകാൻ സഹായിച്ചത് അയാളാണ്: സഞ്ജു സാംസൺ

പൊങ്കാല മുഖ്യമന്ത്രിയ്ക്കായി; പിണറായി വിജയന്റെ ആയൂര്‍ ആരോഗ്യ സൗഖ്യത്തിന് വേണ്ടി പൊങ്കാലയിട്ട് ശോഭന ജോര്‍ജ്