വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

വടകരയില്‍ നടന്ന യുഡിഎഫ് പൊതുയോഗത്തിലുണ്ടായ സ്ത്രീ വിരുദ്ധ പ്രഖ്യാപനം അവരുടെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ മുഖമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് തുടര്‍ച്ചയായി വടകരയില്‍ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചരണത്തിന്റെ മറ്റൊരു മുഖമാണ് ഇതിലൂടെ പുറത്തുവന്നിട്ടുള്ളത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ കെ കെ ശൈലജയ്ക്കും മലയാള സിനിമയിലെ അഭിനയ പ്രതിഭയായ മഞ്ജുവാര്യര്‍ക്കുമെതിരായി നടത്തിയ പരാമര്‍ശം സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമായി മാറിയിരിക്കുകയാണ്.

വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ശൈലജ മതവിരുദ്ധയായി മുദ്ര കുത്തുന്നതിനുള്ള വ്യാജ പ്രചരണങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീല പ്രചരണങ്ങളും വ്യാപകമായി ഈ മണ്ഡലത്തിലുണ്ടായി. ഇത്തരം പ്രചരണങ്ങള്‍ നടത്തിയവരെ പിന്തുണയ്ക്കുന്നതിനായി യുഡിഎഫ് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്.

യുഡിഎഫിന്റെ നേതാക്കളും, സ്വയം വിപ്ലവകാരികളായി പ്രഖ്യാപിക്കുന്നവരും ഇതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ഇത് യുഡിഎഫില്‍ രൂഢമൂലമായിത്തീര്‍ന്ന ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നതാണ്.

സാംസ്‌കാരിക കേരളത്തിന്റെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവന്നപ്പോഴാണ് ഇതിനെ തള്ളിപ്പറഞ്ഞുവെന്ന് വരുത്തിത്തീര്‍ക്കുന്നതിനുള്ള പ്രസ്താവന നാടകങ്ങള്‍ അരങ്ങേറിയത്. വടകരയില്‍ യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ – സ്ത്രീ വിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

Latest Stories

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ