കണ്ണൂര്‍ വളപട്ടണം കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. മൂന്നു പ്രതികളെയാണ് കുറ്റക്കാരെന്ന് വിധിച്ചിരിക്കുന്നത്.
പ്രതികളായ ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപ്പട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്ദുള്‍ റസാഖ്, തലശേരി ചിറക്കര സ്വദേശി യു.കെ. ഹംസ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.
രാജ്യാന്തര ഭീകരസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും സിറിയയില്‍ പോകുന്നതിന് പദ്ധതിയിട്ടെന്നതുമാണ് കേസ്. 15 പേരാണ് കേസില്‍ പ്രതികളായി ഉണ്ടായിരുന്നത്. ചിലര്‍ മരിച്ചു. ഒരാളെ ഇനിയും പിടികൂടിയിട്ടില്ല.
Read more
അഞ്ചുവര്‍ഷമായി ജയിലിലാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 2019ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. വളപട്ടണം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.