വന്ദേഭാരത് ഇന്ന് ട്രാക്കില്‍; പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും

സംസ്ഥാനത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പച്ചക്കൊടി വീശും. രാവിലെ 10.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലാണ് ഫ്‌ലാഗ് ഓഫ് നടക്കുക. ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ പങ്കെടുക്കും.

സ്‌പെഷ്യല്‍ സര്‍വീസില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് അവസരം. എട്ടു മണിക്കൂറില്‍ എട്ട് സ്റ്റോപ്പുകള്‍ കടന്ന് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് വരെ എത്തുന്ന രീതിയിലാണ് വന്ദേഭാരതത്തിന്റെ സര്‍വീസുകള്‍.

ഫ്‌ളാഗ് ഓഫിനെ തുടര്‍ന്ന് കാസര്‍ഗോഡേക്കുള്ള വന്ദേഭാരതിന്റെ യാത്ര ആരംഭിക്കും. പതിവ് സ്റ്റോപ്പുകള്‍ക്ക് പുറമേ കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചാലക്കുടി, തിരൂര്‍, തലശ്ശേരി, പയ്യന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ കൂടി നാളത്തെ സ്‌പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തും. റെഗുലര്‍ സര്‍വീസ് 26ന് കാസര്‍കോട് നിന്നും 28ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും.

Read more

റെയില്‍വേ വികസനത്തിന് വേഗം കൂട്ടുന്ന പദ്ധതികളും പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. ഒപ്പം, കൊച്ചി ജല മെട്രോ, ടെക്‌നോസിറ്റിയിലെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ക്കും തുടക്കം കുറിക്കും.