ദീപാവലിക്ക് പ്രഖ്യാപിച്ച വന്ദേഭാരത് സ്പെഷ്യലുകള്‍ ഇന്നു സര്‍വീസ് നടത്തും. ചെന്നൈയില്‍നിന്ന് ബംഗളൂരുവിലേക്കും തുടര്‍ന്ന് എറണാകുളത്തേക്കുമാണ് ആദ്യം റെയില്‍വേ സര്‍വീസ് പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍, അവസാന നിമിഷം കേരളത്തെ ഒഴിവാക്കിയാണ് റെയില്‍വേയുടെ സര്‍വീസ്. ചെന്നൈയില്‍നിന്ന് ഇന്നു വൈകിട്ട് 5.15ന് വന്ദേഭാരത് സ്പെഷ്യല്‍ യശ്വന്തപുരിലേക്ക് പുറപ്പെടും. യശ്വന്ത്പുരില്‍നിന്ന് നാളെ രാത്രി 11ന് ചെന്നൈ സെന്‍ട്രലിലേക്ക് പുറപ്പെടും. ട്രെയിനിന് എട്ട് കോച്ചുകളാണുള്ളത്. ചെന്നൈ സെന്‍ട്രലിനും യശ്വന്ത്പുരിനുമിടയില്‍ കാട്പ്പാടി മാത്രമാണ് സ്റ്റോപ്പുള്ളത്. അഞ്ചരമണിക്കൂറാണ് യാത്രാദൈര്‍ഘ്യം.
കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് മുമ്പ് പ്രഖ്യാപിച്ച വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിനെക്കുറിച്ച് റെയില്‍വേ വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. ദീപാവലിക്ക് ചെന്നൈയില്‍നിന്ന് തിരുനെല്‍വേലിയിലേക്ക് വന്ദേഭാരത് സ്പെഷ്യല്‍ റെയില്‍വേ ഓടിച്ചിരുന്നു. എന്നാല്‍, കേരളത്തിലേക്ക് പ്രഖ്യാപിച്ചതും കേരളത്തില്‍ നിന്നും പ്രഖ്യാപിച്ചതുമായി ഒറ്റ സര്‍വീസും റെയില്‍വേ നടത്തിയിട്ടില്ല.