വന്ദേ ഭാരതിന് വന്‍വരവേല്പ്; അഞ്ച് ദിവസത്തേക്കുള്ള എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് തീര്‍ന്നു

മികച്ച പ്രതികരണം നേടി വന്ദേ ഭാരത് എക്സ്പ്രസ്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നത്. ഈ മാസം 28നാണ് വന്ദേ ഭാരതിന്റെ സര്‍വീസ് ആരംഭിക്കുന്നത്. 25ന് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യും.

ഇന്ന് എട്ട് മണിയോടെയാണ് വന്ദേ ഭാരത് ട്രെയിന്‍ ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചത്. അഞ്ച് ദിവസത്തെ എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ബുക്കിംഗ് ഫുള്‍ ആയത്. മറ്റ് ടിക്കറ്റുകള്‍ക്കും ആവശ്യക്കാരേറെയാണ്.

തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡേക്ക് എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയും ചെയര്‍കാറിന് 1590 രൂപയുമാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് എക്‌സിക്യൂട്ടീവ് കോച്ചിന് 2060 രൂപയും ചെയര്‍കാറിന് 1090 രൂപയുമാണ്. തിരുവനന്തപുരം എറണാകുളം എക്‌സിക്യൂട്ടീവ് കോച്ചിന് 1420 ഉം ചെയര്‍കാറിന് 765 ഉം ആണ് നിരക്ക്.

ചെയര്‍കാറില്‍ 914 സീറ്റുകളും എക്‌സിക്യൂട്ടീവില്‍ 86 സീറ്റുകളുമാണുള്ളത്. തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20 ന് പുറപ്പെടുന്ന ട്രെയിന്‍ 6.07 ന് കൊല്ലത്തും 8.17ന് എറണാകുളത്തും എത്തും. ഷൊര്‍ണ്ണൂരിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചു. 9.22 ന് തൃശൂരില്‍ എത്തുന്ന വന്ദേ ഭാരത് 10.02 ന് ഷൊര്‍ണൂരില്‍ എത്തും.

11.03 ന് കോഴിക്കോട് എത്തും എന്നതാണ് പുതിയ സമയക്രമം. 12.03 ന് കണ്ണൂരിലും 1.25 ന് കാസര്‍ഗോഡ് എത്തും. 8 മണിക്കൂര്‍ 5 മിനിറ്റ് കൊണ്ട് തിരുവനന്തപുരത്ത് നിന്നും വന്ദേ ഭാരത് കാസര്‍ഗോഡ് എത്തും. ട്രയല്‍ റണ്‍ നടത്തുന്ന ഘട്ടത്തില്‍ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇത് ഒഴിവാക്കിയാണ് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ