വന്ദേഭാരത് ടിക്കറ്റിനുള്ള ബുക്കിങ് തുടങ്ങി. മൊബൈല്‍ ആപ്പ്, കൗണ്ടറുകള്‍ എന്നിവ വഴി ബുക്കിങ് നടത്താം. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് ചെയര്‍കാറിന് 1590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ്. തിരുവനന്തപുരത്ത് കൊല്ലത്തേക്ക് 435 രൂപയും എക്‌സിക്യുട്ടീവ് കോച്ചിന് 820 രൂപയുമാണ്. ചെയര്‍ കാറില്‍ 914 സീറ്റുകളും എക്‌സിക്യുട്ടീവില്‍ 86 സീറ്റുകളുമാണുള്ളത്.
രാവിലെ 5.20ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ വഴി ഉച്ചക്ക് 1.25ന് കാസര്‍കോടെത്തും. 2 മിനിട്ട് മാത്രമാണ് ഒരു സ്റ്റേഷനില്‍ നിര്‍ത്തിയിടുക.
തിരുവനന്തപുരത്തു നിന്ന് കാസര്‍കോടെത്താന്‍ 8 മണിക്കൂര്‍ 5 മിനിട്ട് എടുക്കും. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ലഭിച്ചപ്പോള്‍ ചെങ്ങന്നൂരും തിരൂരും പട്ടികക്ക് പുറത്തായി. വ്യാഴാഴ്ച സര്‍വീസില്ല.
ഏപ്രില്‍ 25ന് രാവിലെ പത്തരയ്ക്കാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യുക.
Read more
കു ഫ്‌ലാഗ് ഓഫ് ചെയ്ത ശേഷം 11 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. റെയില്‍വേയുടെ 4 പദ്ധതികളുടെ ഉദ്ഘാടനം, ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം എന്നിവയും നിര്‍വഹിക്കും.