വന്ദേഭാരതിനായി പഴയ പാളങ്ങള്‍ മാറ്റി, പരമാവധി വേഗം ഉറപ്പാക്കും; ട്രയല്‍ റണ്‍ തുടങ്ങി, ഞായറാഴ്ച ഫ്‌ളാഗ് ഓഫ്

കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം ട്രയല്‍ റണ്‍ തുടങ്ങി. രാവിലെ ഏഴ് മണിക്ക് കാസര്‍കോട് സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. വൈകീട്ട് മൂന്നിന് തിരുവനന്തപുരത്ത് എത്തുന്ന വിധമാണ് സമയക്രമം.

ഇന്നലെ തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്കുള്ള വന്ദേഭാരത് ട്രെയിന്റെ ആദ്യ ട്രയല്‍ റണ്‍ വിജയകരമായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 4.05നാണ് ട്രയല്‍ ആരംഭിച്ചത്. ഏഴര മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ കാസര്‍കോട് സ്റ്റേഷനില്‍ എത്തി.

വന്ദേഭാരത് സര്‍വീസ് നടത്തുമ്പോള്‍ ട്രാക്കിലെ പഴയ പാളങ്ങള്‍ മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ട്. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്ത കായംകുളം-എറണാകുളം റീച്ചിലാണ് ട്രാക്കുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നത്. വന്ദേ ഭാരത് അടക്കം തീരദേശ പാതയിലൂടെ കടന്നുപോകുന്ന ട്രെയ്‌നുകള്‍ക്കെല്ലാം പരമാവധി വേഗം ഉറപ്പാക്കുകയാണ് ലക്ഷ്യം.

Read more

ഞായറാഴ്ച ഉച്ചക്ക് 12.30ന് കാസര്‍കോടാണ് ഫ്‌ലാഗ് ഓഫ്. പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. ആദ്യ വന്ദേഭാരതിന് 16 കോച്ചുകളാണെങ്കില്‍ ഇതില്‍ കോച്ചുകള്‍ എട്ടുമാത്രം. ഇതില്‍ ഒരെണ്ണം എക്‌സിക്യൂട്ടീവ്. ശേഷിക്കുന്നവ ചെയര്‍ കാര്‍.