ആലഞ്ചേരിക്ക് ഭരണച്ചുമതല നല്‍കാനുള്ള വത്തിക്കാന്‍ ഉത്തരവിനെതിരെ ഒരു വിഭാഗം വൈദികര്‍; രാത്രിയുടെ മറവില്‍ ഭരണം ഏറ്റെടുത്തത് അപഹാസ്യമെന്നും വിമതവിഭാഗം യോഗം

മാര്‍ ആലഞ്ചേരിക്ക് അതിരൂപതാ ഭരണച്ചുമതലകള്‍ തിരികെ നല്‍കിയ വത്തിക്കാന്റെ നടപടിയില്‍ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികര്‍. ആരോപണങ്ങളില്‍ അഗ്നിശുദ്ധി വരുത്തി വേണമായിരുന്നു അധികാരത്തിലേക്കുള്ള ആലഞ്ചേരിയുടെ മടങ്ങിവരവെന്ന് ആലുവയില്‍ ചേര്‍ന്ന വിമതവിഭാഗം വൈദികരുടെ യോഗം വ്യക്തമാക്കി.

ഭരണച്ചുമതലകള്‍ നല്‍കിയ വത്തിക്കാന്റെ തീരുമാനം രാത്രിയുടെ മറവില്‍ നടപ്പാക്കിയത് അപഹാസ്യമായ നടപടിയെന്നാണ് വൈദികരുടെ യോഗം വിലയിരുത്തിയത്. ഭൂമിവില്‍പന വിവാദത്തിലും തുടര്‍ന്നുണ്ടായ വിഷയങ്ങളിലും നടപടി നേരിട്ട മാര്‍ ആലഞ്ചേരിക്ക് നേരത്തെ സഭാഭരണചുമതല നഷ്ടമായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ ചുമതലകള്‍ തിരികെ നല്‍കിയത്. സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ ചുമതലകളില്‍ നിന്ന് മാറ്റുകയും ചെയ്തു.

അധാര്‍മ്മികമായി അതിരൂപതയെ ഭരിക്കുന്നവരുമായി സഹകരിക്കാനില്ലെന്നാണ് വൈദികര്‍ പറയുന്നത്. സഹായമെത്രാന്മാരെ പുറത്താക്കിയത് പ്രതികാര നടപടിയാണെന്നും വിവാദ ഭൂമിയിടപാടില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ വൈദികരും മെത്രാന്‍മാരും ഇരുചേരികളില്‍ അണിനിരന്നതോടെ സഭ മറ്റൊരു പ്രതിസന്ധിയെ ആണ് അതിജീവിക്കേണ്ടി വരുക.

അതേസമയം, വിഷയത്തില്‍ ഇടപെട്ട സഹായ മെത്രാന്‍മാരെ പുറത്താക്കിയ വത്തിക്കാന്‍ നടപടിയെ അവര്‍ അപലപിക്കുകയും ചെയ്തു. ആലഞ്ചേരിക്കോ സഭയ്‌ക്കോ എതിരെ പരസ്യപ്രതികരണത്തിന് തയ്യാറാകാത്ത വൈദികര്‍ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു.

Latest Stories

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍