'കോൺഗ്രസ് മത്സരിക്കുന്നത് ചിഹ്നം പോകാതിരിക്കാനല്ല, മോദി ഭരണകൂടത്തെ താഴെ ഇറക്കി ഫാസിസത്തെ ചെറുത്ത് തോൽപ്പിക്കാനാണ്'; വിഡി സതീശൻ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്നത് ചിഹ്നം നഷ്‌ടപ്പെടാതിരിക്കാനോ ദേശീയ അംഗീകാരം നഷ്‌ടപ്പെടാതിരിക്കാനോ വേണ്ടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപി സർക്കാരിനെ താഴെയിറക്കി ഫാസിസത്തെ ചെറുത്ത് തോൽപിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ആലപ്പുഴ ഉൾപ്പെടെ 20 സീറ്റുകളും പിടിച്ചെടുത്ത് ഇത്തവണ കേരളത്തിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയെ പ്രവർത്തിപ്പിക്കാതിരിക്കാൻ ഒരു ഭരണകൂടം എന്തൊക്കെ ചെയ്യുന്നു എന്നതിന് തെളിവാണ് ഇഡി അന്വേഷണവും ആദായനികുതി റെയ്‌ഡുമെന്നും വിഡി സതീശൻ പറഞ്ഞു. ഫാസിസത്തിൻ്റെ ഏറ്റവും ക്രൂരമായ മുഖമാണിത്. കോൺഗ്രസിന് മത്സരിക്കാൻ പണമില്ല എന്നത് സത്യമാണ്. പണം ജനങ്ങൾ തരും. പാവപ്പെട്ടവൻ്റെ 50 രൂപയും 100 രൂപയും കൊണ്ട് ഞങ്ങൾ തിരഞ്ഞെടുപ്പ് നടത്തും. പണം കൊണ്ട് ഞങ്ങളെ തോൽപിക്കാനാവില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.

സിഎഎയെ കോൺഗ്രസ് എതിർത്തില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വ്യാജപ്രചരണമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ അതിനെതിരേ സംസാരിച്ചതിന് തെളിവുകളുണ്ട്. അതേസമയം റഷ്യയിൽ പ്രതിപക്ഷ നേതാവിനെ ജയിൽ അടച്ച് വിഷം നൽകിക്കൊന്ന അവസ്ഥയിലേക്കാണ് ഇന്ത്യ പോകുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു