'സുരേഷ് ഗോപി ധിക്കാരി, കേന്ദ്രമന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപിയുടേത്'; വിമർശിച്ച് വിഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുരേഷ് ഗോപിക്ക് ധിക്കാരമാണെന്നും സിനിമ സ്റ്റൈലിലാണ് ശരീരഭാഷയും സംസാരവുമെന്നും വിഡി സതീശൻ വിമർശിച്ചു. കേന്ദ്ര മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപി ഉപയോഗിച്ചതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Read more

മൂവ് ഔട്ട് എന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നുമൊക്കെയുള്ള സുരേഷ് ഗോപിയുടെ പ്രതികരണം ധിക്കാരപരമാണെന്നാണ് വിഡി സതീശൻ പറഞ്ഞത്. പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ല. എന്തെങ്കിലും ഒരു സിപിഎം നേതാവിന് അതിനെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോയെന്നും വിഡി സതീശൻ വെല്ലുവിളിച്ചു. പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.