'കൈ വിടരുത് കട്ടക്ക് കൂടെയുണ്ടാവണം', സ്വപ്നയെ ആശിര്‍വദിക്കുന്ന വി.ഡി സതീശന്‍; വ്യാജ പ്രചാരണത്തില്‍ പരാതി 

സ്വപ്‌ന സുരേഷിനെ ആശിര്‍വദിക്കുന്ന രീതിയില്‍ തന്റെ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നതിന് എതിരെ പൊലീസില്‍ പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഡിജിപിക്കും സൈബര്‍ സെല്ലിനുമാണ് പരാതി നല്‍കുക.

ഉമാ തോമസിനെ തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിക്കുന്ന ചിത്രത്തില്‍ സ്വപ്ന സുരേഷിന്റെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നത്. ‘കൈ വിടരുത് തിരഞ്ഞെടുപ്പ് വരെ കട്ടക്ക് കൂടെയുണ്ടാവണം’ എന്ന ടൈറ്റിലേടു കൂടിയാണ് സിപിഐഎം സൈബര്‍ കോമറേഡ് അടക്കമുള്ള പേജുകളില്‍ ഫോട്ടോ പ്രചരിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ തോതിലുള്ള വ്യാജ പ്രചാരണങ്ങളാണ് ഈ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയമപരമായ നടപടികളിലേക്ക് കടക്കാന്‍ പ്രതിപക്ഷ നേതാവ് തീരുമാനിച്ചത്.

Latest Stories

പൊലീസുകാർക്ക് നേരെ യുവതിയുടെ ക്രൂരമർദ്ദനം; എസ്ഐയുടെ മൂക്കിടിച്ച് തകർത്തു, നാല് പേർക്ക് പരിക്ക്

മരിച്ച ശേഷം നിയമനം; ആത്മഹത്യ ചെയ്‌ത അധ്യാപിക അലീന ബെന്നിക്ക് ഒടുവിൽ നിയമനാംഗീകാരം

വ്യപാര യുദ്ധം രൂക്ഷമാകുന്നു; കാനഡ-യുഎസ് ബന്ധങ്ങളുടെ ഒരു യുഗം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

രാവിലെ റിലീസ് നടന്നില്ല, വൈകിട്ട് തിയേറ്ററിലെത്തി ആഘോഷമാക്കി വിക്രം; ഒടുവില്‍ ഓട്ടോയില്‍ മടക്കം, വീഡിയോ

IPL 2025: ആർസിബിയൊക്കെ കോമഡി ടീം അല്ലെ, കിരീടം ഒന്നും നേടാൻ...; കളിയാക്കലുമായി അമ്പാട്ടി റായിഡുവും സുബ്രഹ്മണ്യം ബദരീനാഥും; വീഡിയോ കാണാം

ജമാഅത്തെ ഇസ്ലാമി ദാവൂദിലൂടെ തീവ്രവാദ അജണ്ട ഒളിച്ചു കടത്തുന്നു; അജിംസ് എരപ്പന്‍; മൗദൂദിസ്റ്റുകള്‍ യുവതലമുറ വഴിപിഴപ്പിക്കുന്നു; മീഡിയ വണിനെതിരെ ഭാഷമാറ്റി കെടി ജലീല്‍

കനയ്യ കുമാർ കയറിയ ക്ഷേത്രം ​ഗം​ഗാജലം കൊണ്ട് കഴുകി വൃത്തിയാക്കി; വീഡിയോ പുറത്ത്, സംഭവം ബിഹാറിൽ

പൃഥ്വിരാജ് രാഷ്ട്രീയം വ്യക്തമാക്കി, ബിജെപിയെ പേരെടുത്ത് ആക്രമിച്ചു, തീവ്രവാദ ഇസ്ലാമിസ്റ്റ് അജണ്ടകളുണ്ട് എന്ന് ആരോപിക്കുന്നതില്‍ അര്‍ഥമില്ല: രാഹുല്‍ ഈശ്വര്‍

'ഗോപാലകൃഷ്‌ണൻ്റെ വാദങ്ങൾ തെറ്റ്, കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരണത്തിനില്ല'; പി കെ ശ്രീമതി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുക്കാന്‍ കോണ്‍ഗ്രസ്; ഏകോപന ചുമതല എ പി അനില്‍കുമാറിന്