മന്ത്രിമാര്‍ പറഞ്ഞത് പച്ചക്കള്ളം; മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ ടൂറിസം വകുപ്പ് ബാറുടമകളുടെ യോഗം വിളിച്ചു; സര്‍ക്കാരിനോട് ആറു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രിമാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മദ്യനയത്തില്‍ ചര്‍ച്ച നടന്നില്ലെന്ന മന്ത്രിമാരുടെ പ്രസ്താവന പച്ചക്കള്ളമെന്ന് അദേഹം പറഞ്ഞു.

സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളും സതീശന്‍ ചോദിച്ചു.

സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളും സതീശന്‍ ചോദിച്ചു.

1) മദ്യനയം രൂപീകരിക്കുന്നതില്‍ ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ മറികടന്ന് ഇടപെട്ടത് എന്തിനാണ്?

2)ടൂറിസം വകുപ്പ് അനാവശ്യമായ തിടുക്കം കാണിച്ചത് എന്തിനാണ്?

3) ഒരു ചര്‍ച്ചയും ഇക്കാര്യത്തില്‍ നടന്നിട്ടില്ലെന്ന് മന്ത്രിമാര്‍ കള്ളം പറഞ്ഞത് എന്തിന്?
4) എക്സൈസ് മന്ത്രി ഡിജിപിക്ക് പരാതി നല്‍കിയത് അഴിമതി മറച്ചുപിടിക്കാനാണോ?

5) കെ.എം മാണിക്കെതിരേ ആരോപണം വന്നപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മാതൃക എന്തുകൊണ്ട് പിന്തുടരുന്നില്ല?
6) മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തിനാണ്? എന്നീ ചോദ്യങ്ങളാണ് സതീശന്‍ ഉന്നയിച്ചത്.

അതേസമയം, മദ്യനയത്തില്‍ ചര്‍ച്ച നടത്താന്‍ കഴിഞ്ഞ ചൊവ്വാഴ്ച ടൂറിസം വകുപ്പ് ഓണ്‍ലൈനായി വിളിച്ച യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്തിട്ടുണ്ട്. ഇതിന്റെ തെളിവ് തന്റെ കൈവശം ഉണ്ടെന്നും സതീശന്‍ പറഞ്ഞു.

അന്നത്തെ യോഗത്തില്‍ ഡ്രൈഡേ മാറ്റുന്നതിനെക്കുറിച്ചും ബാറിന്റെ സമയപരിധി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നിട്ടുണ്ട്. ഇതിന് തുടര്‍ച്ചയായാണ് പണപ്പിരിവിന് നിര്‍ദേശം നല്‍കിയതെന്നും സതീശന്‍ പറഞ്ഞു.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം