വിവാദ മരംമുറി ഉത്തരവ്; മുൻ റവന്യൂ, വനം മന്ത്രിമാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ്

വിവാദ ഉത്തരവിൽ അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വനം മന്ത്രി കെ. രാജു എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിവാദ മരംമുറി ഉത്തരവിന് നിർദേശം നൽകിയത് മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണെന്ന് തെളിയിക്കുന്ന നടപടിക്രമങ്ങളുടെ പൂർണവിവരം ഇന്ന് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. വനം മാഫിയക്കുള്ള ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയത്.

വനം മാഫിയക്ക് മരം മുറിക്കുന്നതിന് നൽകിയ ലൈസൻസ് ആണ് ഒക്ടോബർ 24ന് പുറത്തിറക്കിയ ഉത്തരവ്. നിലവിലെ നിയമങ്ങളെയും ചട്ടങ്ങളെയും വളച്ചൊടിച്ചാണ് ഉത്തരവിറക്കിയതെന്നും സതീശൻ പറഞ്ഞു. ഈട്ടി, തേക്ക് എന്നീ മരങ്ങൾ മുറിക്കരുതെന്ന വ്യവസ്ഥ മറികടക്കാൻ നിർദേശം നൽകിയതും മുൻ മന്ത്രി ഇ. ചന്ദ്രശേഖരനാണ്. വിഷയത്തിൽ നിയമ വകുപ്പിന്‍റെ അഭിപ്രായം ലഭിക്കാതെയാണ് തീരുമാനമെടുത്തതെന്നും നടപടിക്രമങ്ങളിൽ വ്യക്തമാകുന്നു.

21/10/2019ൽ നിയമ വകുപ്പിന്‍റെയും അഡീഷണൽ എ.ജിയുടെയും അഭിപ്രായം തേടി മുൻ മന്ത്രി ചന്ദ്രശേഖരൻ ഫയലിൽ കുറിച്ചിരുന്നു. എന്നാൽ, 05/10/2020 നിയമ വകുപ്പിന്‍റെ മറുപടി ലഭിക്കും മുമ്പ് മന്ത്രി തീരുമാനമെടുത്തുവെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു. ഈട്ടി, തേക്ക് എന്നീ മരങ്ങൾ മുറിക്കരുതെന്ന വ്യവസ്ഥ മറികടക്കാൻ നിർദേശം നൽകിയതും മുൻ റവന്യൂ മന്ത്രിയാണ്. ഈ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും 2017ലെ ഭേദഗതി പ്രകാരം ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ലെന്നും ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചിരുന്നു.

Latest Stories

കഴിച്ച ഭക്ഷണത്തിന് പണം നല്‍കിയില്ല; ഹോട്ടല്‍ ഉടമയെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍

കൂനിയെന്നും പരന്ന മാറിടമുള്ളവളെന്നും വിളിച്ച് പരിഹസിച്ചു, തകര്‍ന്നു പോയി.. ജീവിതം തിരിച്ചുപിടിച്ചത് തെറാപ്പിയിലൂടെ: അനന്യ

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം; കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്

മുഖ്യമന്ത്രി ആര്?; ചിത്രം തെളിയാതെ മഹാരാഷ്ട്രയിലെ മഹായുതിയുടെ പരുങ്ങല്‍; ഷിന്‍ഡെ ക്യാമ്പിന്റെ സമ്മര്‍ദ്ദം ഏറുമ്പോള്‍ അജിത് പവാറിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'

വൃത്തിയില്ലാതെ കാറ്ററിംഗ് യൂണിറ്റുകള്‍; വ്യാപക പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; 10 സ്ഥാപനങ്ങള്‍ പൂട്ടിച്ചു; 45 സ്ഥാപനങ്ങള്‍ക്ക് പിഴ; കടുത്ത നടപടി

ഇന്ത്യയ്ക്ക് മേലുള്ള ആ വ്യാമോഹം അവസാനിച്ചിട്ട് കൊല്ലം കുറെയായി, അതൊരിക്കല്‍ കൂടെ ഓര്‍മപ്പെടുത്തപ്പെടുകയാണ്

മോഹന്‍ലാലിനൊപ്പം സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തും; വിഷ്ണു മഞ്ചുവിന്റെ 'കണ്ണപ്പ' വരുന്നു, റിലീസ് തിയതി പുറത്ത്

"വിജയം ഉറപ്പിച്ചാണ് ഞാൻ ഇറങ്ങിയത്"; എംബാപ്പയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ആ കാര്യം ഐപിഎല്ലിൽ സംഭവിച്ചാൽ പിന്നെ ഇന്ത്യൻ നായകൻ ആ താരം, അതിനുള്ള സാമ്പിൾ ആണ് ഇന്നലെ ലേല മേശയിൽ കണ്ടത്: റോബിൻ ഉത്തപ്പ

ഐശ്വര്യയോട് എനിക്ക് നന്ദിയുണ്ട്, അവള്‍ കുഞ്ഞിനെ നോക്കുന്നതിനാല്‍ എനിക്ക് സിനിമ ചെയ്യാം: അഭിഷേക് ബച്ചന്‍