'ആ വിഷയത്തിൽ നോ കോംപ്രമൈസ്'; സ്ത്രീയും പുരുഷനും തുല്യരല്ലെന്ന പിഎംഎ സലാമിന്റെ പരാമർശത്തെ തള്ളി വിഡി സതീശൻ

സ്ത്രീയും പുരുഷനും തുല്യരല്ലെന്നും സ്ത്രീ- പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്നുമുള്ള പിഎംഎ സലാമിന്റെ പരാമർശത്തെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്ത്രീയും പുരുഷനും തുല്യരാണ് എന്നും ആ വിഷയത്തിൽ കോംപ്രമൈസ് ഇല്ല എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സലാം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാകാമെന്നും അതിനോട് യോജിപ്പില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം സ്ത്രീയും പുരുഷനും തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല, തുല്യമാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണെന്നും മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു. സമൂഹത്തിൽ കയ്യടി കിട്ടാനാണ് ഈ വാദം ചിലർ ഉയർത്തുന്നതെന്നും സ്ത്രീ- പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്നും പിഎംഎ സലാം പറഞ്ഞു. മലപ്പുറം എടക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് സലാമിന്റെ വിവാദ പരാമർശമുണ്ടായത്.

ഇക്കാര്യത്തിൽ മുസ്ലീം ലീഗിന് വ്യക്തമായ നയമുണ്ട്. സ്ത്രീക്ക് സാമൂഹ്യ നീതിയാണ് വേണ്ടത്. സ്ത്രീക്കും പുരുഷനും തുല്യനീതി വേണം. ജൻഡർ ഈക്വാളിറ്റിയല്ല. ജൻഡർ ജസ്റ്റീസാണ് ലീഗ് നയം. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാൻ കഴിയുമോ? ബസിൽ പ്രത്യേക സീറ്റല്ലേ, സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ. വേറേയല്ലേ? ഒളിംപിക്സിൽ പോലും സ്ത്രീകൾക്ക് വേറെ മത്സരമാണ്. ഇതെല്ലാം രണ്ടും വ്യത്യസ്ഥമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം പറഞ്ഞു.

മനുഷ്യൻ്റെ യുക്തിക്ക് എതിരായ വാദങ്ങൾ എന്തിനാണ് കൊണ്ടുവരുന്നതെന്നും സലാം ചോദിച്ചു. മസ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കുമെന്ന മെക് 7നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന നേരത്തേ വിവാദമാവുകയും അനുകൂലിച്ച് സലാം രംഗത്ത് വരികയും ചെയ്തിരുന്നു.

Latest Stories

IPL 2025: താനൊക്കെ എവിടുത്തെ ഹെഡാടോ, അയ്യേ മോശം മോശം, ഹെഡിനെ ട്രോളി കൊല്‍ക്കത്ത ടീം, ഇത് സ്ഥിരം പരിപാടിയായല്ലോ എന്ന് ആരാധകര്‍

നെതന്യാഹുവിന്റെ സന്ദർശനം; ഐസിസിയിൽ നിന്ന് പിന്മാറാൻ ഹംഗറി

ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്കു നേരെ ഉണ്ടായ ആക്രമണം അത്യന്തം ഹീനം; അക്രമികള്‍ക്കെതിരെ കൃത്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

LSG VS MI: വീണ്ടും വീണ്ടും വിവാദം, രോഹിതും സഹീറും തമ്മിലുള്ള "നിഗൂഢ" സംസാരം താരത്തിന് പണിയാകുന്നു? വീഡിയോ കാണാം

'ഞാന്‍ ഇതുവരെ കടം വാങ്ങിയിട്ടില്ല, സഹോദരന്റെ ബാധ്യത ഏറ്റെടുക്കാനുമാവില്ല'; കോടതിയിലെത്തി പ്രഭു

'വഖഫ് ബിൽ പാസായത് നിർണായക നിമിഷം'; പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും നൽകുമെന്ന് മോദി

ഖത്തർഗേറ്റ് അഴിമതി; നെതന്യാഹുവിന്റെ സഹായികളുടെ തടങ്കൽ നീട്ടി ഇസ്രായേൽ കോടതി

INDIAN CRICKET: രഹാനെയുടെ ബാഗ് തട്ടിതെറിപ്പിച്ച് ജയ്‌സ്വാള്‍, കൊമ്പുകോര്‍ക്കല്‍ പതിവ്, മുംബൈ ടീമില്‍ നടന്ന പൊട്ടിത്തെറികള്‍

വീണയുടെ മാസപ്പടി കേസില്‍ മുഖ്യമന്ത്രി രാജിവെക്കണം; ബിജെപി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോലം കത്തിച്ചു പ്രതിഷേധം നടത്തുമെന്ന് രാജീവ് ചന്ദ്രശേഖര്‍

ഇഡി പണി തുടങ്ങി, 'എമ്പുരാന്‍' വെട്ടിയിട്ടും പൂട്ടി; നിര്‍മ്മാതാവിന്റെ ഓഫീസുകളില്‍ റെയ്ഡ്