'പ്രേമലേഖനം അയക്കുന്നത് പോലെയാണ് ഇവിടുത്തെ ഇഡി നോട്ടീസ്'; മാസപ്പടിയിലെ അന്വേഷണം തിരഞ്ഞൈടുപ്പ് സ്റ്റണ്ടെന്ന് വിഡി സതീശൻ

മാസപ്പടി വിവാദത്തിലെ ഇഡി അന്വേഷണം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഉള്ള സ്റ്റണ്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐഎമ്മും ബിജെപിയും ഒന്നിച്ചല്ല എന്ന് ബോധിപ്പിക്കാനുള്ള തന്ത്രം മാത്രമാണിതെന്നും മാസപ്പടി അന്വേഷണത്തില്‍ അച്ഛനും മകള്‍ക്കും ഒരു നോട്ടീസ് പോലും ഏജന്‍സികള്‍ നല്‍കിയിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.

കരുവന്നൂര്‍ അന്വേഷണം എവിടെ എത്തിനില്‍ക്കുന്നു. ഒരു അന്വേഷണവും മുഖ്യമന്ത്രിയിലേക്കും മകളിലേക്കും എത്തില്ല. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളോട് ഇവിടത്തെ പോലെ ഔദാര്യം അന്വേഷണ ഏജന്‍സികള്‍ കാണിച്ചിട്ടില്ല. പ്രേമലേഖനം അയക്കുന്നത് പോലെയാണ് ഇവിടെ ഇഡി നോട്ടീസ് അയക്കുന്നത്. കേരളത്തിലെ സിപിഐഎമ്മും സംഘപരിവാറും തമ്മില്‍ അവിഹിത ബന്ധം. തെളിവുകള്‍ യുഡിഎഫ് പലവട്ടം വെളിയില്‍ കൊണ്ടുവന്നതാണെന്നും വിഡി സതീശന്‍ പറഞ്ഞു.

സിദ്ധാര്‍ത്ഥന്റെ കേസിലെ സിബിഐ അന്വേഷണം മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘവുമാണ് മനപ്പൂര്‍വം വൈകിപ്പിക്കുന്നത്. തിരഞ്ഞെടുപ്പും പ്രതിപക്ഷ സമരവും ഭയന്നിട്ടാണ് മുമ്പ് സിബിഐ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെടുമ്പോള്‍ അവഗണന നേരിടുന്നതായി സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ അറിയിച്ചു.

ആഭ്യന്തര വകുപ്പില്‍ അന്വേഷിക്കാനാണ് സിദ്ധാര്‍ത്ഥന്റെ അച്ഛന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം നടത്തുന്ന ശ്രമമാണ് അന്വേഷണം വൈകിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ഉപജാപക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഈ സംഘമാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ