അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആക്രമിക്കുന്നത് ഫാസിസം; കെഎസ് ചിത്രയെ പിന്തുണച്ച് വിഡി സതീശൻ

ഗായികെ കെഎസ് ചിത്രയ്ക്കെതിരായ സൈബർ ആക്രണത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അയോധ്യ അനുകൂല പരാമർശത്തിൽ സൈബർ ആക്രമണം നേരിടുന്ന ചിത്രയെ പിന്തുണച്ചാണ് വി ഡി സതീശൻ രംഗത്തെത്തിയത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആക്രമിക്കുന്നത് ഫാസിസമാണെന്നും വിഡി സതീശൻ പറഞ്ഞു.

Read more

ചിത്രക്കെതിരെ സൈബർ ഇടത്തിൽ നടക്കുന്നത് ഫാസിസമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അതേസമയം, ചിത്രക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം രൂക്ഷമാകുകയാണ്. അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും രാമനാമം ജപിക്കണമെന്നുമായിരുന്നു കെ.എസ്. ചിത്ര വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്.