കുവൈറ്റിലേക്ക് പോകാന്‍ ആരോഗ്യമന്ത്രിക്ക് അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലത്തിയ വീണ ജോര്‍ജ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ആലുവ ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി
ഡല്‍ഹിയിലെ റെസിഡന്റ് കമ്മീഷണര്‍ മുഖാന്തരം നടത്തിയ ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ട് അനുമതി നിഷേധിച്ചു എന്നകാര്യം വ്യക്തമാക്കാന്‍ കേന്ദ്രം തയാറായിട്ടില്ല.
വ്യാഴാഴ്ച രാത്രി 9.40-ന് നെടുമ്ബാശേരിയില്‍നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് മന്ത്രി പോകാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അനുമതി നല്‍കാന്‍ കേന്ദ്രം അനുമതി നല്‍കിയില്ല.അതേസമയം കേന്ദ്ര വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈറ്റിലുണ്ട്. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബും വീണയ്‌ക്കൊപ്പം പോകാന്‍ തീരുമാനമായിരുന്നു..
പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈറ്റിലേക്ക് പോകുന്നതെന്നാണ് അറിയിച്ചിരുന്നത്.