ആശാ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വ്യാഴാഴ്ച രാവിലെ വീണ ജോര്‍ജ് ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഡല്‍ഹിയിലേക്ക് പോകും. കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക തുക നല്‍കണമെന്ന് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടും.
ആശാ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. തുക കൂട്ടില്ലെന്ന നിലപാട് സംസ്ഥാനത്തിനില്ലെന്നും ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നുമാണ് വീണ ജോര്‍ജ് അറിയിച്ചത്. രാവിലെ ആറ് മണിക്ക് തിരുവനന്തപുരത്ത് നിന്നാണ് ആരോഗ്യമന്ത്രി ഡല്‍ഹിയിലേക്ക് തിരിക്കുന്നത്.
സന്നദ്ധപ്രവര്‍ത്തകര്‍ എന്ന നിര്‍വചനമടക്കം മാറ്റണമെന്നും ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് വിഷയത്തില്‍ പോസിറ്റീവ് നിലപാടാണ്.ആശമാര്‍ നിരാഹാര സമരത്തിലേക്ക് പോകുന്നത് നിര്‍ഭാഗ്യകരമെന്നും വീണ ജോര്‍ജ് പറഞ്ഞു.