എക്‌സാലോജിക്-സിഎംആര്‍എല്‍ കേസില്‍ വീണ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റം നിലനില്‍ക്കും. ഇതുസംബന്ധിച്ച് എസ്എഫ്‌ഐഒ നല്‍കിയ പരാതി കോടതി സ്വീകരിച്ചിട്ടുണ്ട്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയാണ് കോടതി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
എസ്എഫ്‌ഐഒ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഏഴില്‍ നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കും എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. ഇതേ തുടര്‍ന്ന് വീണ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും. വരുന്ന ആഴ്ച തന്നെ കേസില്‍ തുടര്‍ നടപടികളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേസില്‍ 11ാം പ്രതിയാണ് വീണ വിജയന്‍. ഒന്നാം പ്രതി ശശിധരന്‍ കര്‍ത്തയാണ്. ഇതില്‍ നാലുപ്രതികള്‍ നാല് കമ്പനികളാണ്. 11 പ്രതികള്‍ക്കും എതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നുള്ള കോടതിയുടെ വിലയിരുത്തല്‍ എസ്എഫ്‌ഐഒയ്ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.