പച്ചക്കറിവില രണ്ടാഴ്ചയ്ക്കകം കുറയും, ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി സംഭരിക്കുമെന്ന് കൃഷിമന്ത്രി

സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില രണ്ടാഴ്ചയ്ക്കകം കുറയുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. വില നിയന്ത്രിക്കാന്‍ വേണ്ട ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി നേരിട്ട് സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചട്ടുണ്ട്. തെങ്കാശിയില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. 6 കര്‍ഷകോത്പാദക സംഘങ്ങളില്‍ നിന്നും പച്ചക്കറി ശേഖരിക്കാനുള്ള ധാരണയില്‍ ഒപ്പ് വയ്ക്കും. കര്‍ഷകസംഘങ്ങളില്‍ നിന്ന് പച്ചക്കറി വാങ്ങാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം ഹോര്‍ട്ടികോര്‍പ്പിന് ആവശ്യമെങ്കില്‍ സഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശീയ പച്ചക്കറികളും വിപണിയില്‍ ലഭ്യമാക്കും. ഇത്തരത്തില്‍ ഉടനെ വില നിയന്ത്രണം കൊണ്ടുവരും. ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും വ്യക്തമാക്കിയട്ടുണ്ട്. സാധാരണക്കാരെ വിലക്കയറ്റം ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പച്ചക്കറിവില കണക്കില്ലാതെ ഉയരുന്ന സാഹചര്യമാണ്. പച്ചക്കറി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് വിലക്കയറ്റമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അയല്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് പച്ചക്കറി ക്ഷാമത്തിന് കാരണം. മൊത്ത വിപണിയില്‍ പച്ചക്കറികളുടെ വില ഇരട്ടിയായി. ചില്ലറ വിപണിയിലും വില കൂടിയട്ടുണ്ട്. വിലക്കയറ്റം വ്യാപാരമേഖലയെ പ്രതികൂലായി ബാധിച്ചുവെന്ന് കച്ചവടക്കാര്‍ പറഞ്ഞു. സപ്ലൈകോയിലെ പലചരക്ക് സാധനങ്ങള്‍ക്കും വിലകൂടി. അരി ഉള്‍പ്പടെയുളള എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കൂട്ടിയിട്ടുണ്ട്. സബ്സിഡി ഇല്ലാത്ത സാധങ്ങളുടെ വിലയാണ് കൂടിയത്. പത്ത് ദിവസത്തിനിടെ രണ്ടാം തവണയാണ് സപ്ലൈകോയില്‍ വില കൂടുന്നത്.

എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂട്ടിയിട്ടില്ലെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. 13 നിത്യോപയോഗ സാധനങ്ങള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 60 ശതമാനത്തിലേറെ വില കുറച്ചാണ് സപ്ലൈകോയില്‍ വില്‍ക്കുന്നത്. ഇവിടുത്തെ വില്‍പ്പനയുടെ 80 ശതമാനവും സബ്സിഡി ഉല്‍പ്പന്നങ്ങളാണ്. അതിനാല്‍ സാധാരണക്കാര്‍ക്ക് സപ്ലൈകോയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം