ആലപ്പുഴയില്‍ ഡ്രൈവിംഗ് ടെസ്റ്റിനിടെ വാഹനത്തിന് തീപിടിച്ചു; അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം

ആലപ്പുഴയില്‍ ഡ്രൈവിംഗ് ടെസ്റ്റിനിടെ വാഹനം കത്തിനശിച്ചു. ഹെവി വാഹനങ്ങളുടെ ഡ്രൈവിംഗ് ടെസ്റ്റിനിടെയാണ് ബസ് പൂര്‍ണമായി കത്തി നശിച്ചത്. ആലപ്പുഴ റീക്രിയേഷന്‍ മൈതാനത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം നടന്നത്. ഓമനപ്പുഴ സ്വദേശി ജിനീഷ് ആയിരുന്നു അപകടം നടക്കുമ്പോള്‍ ബസിലുണ്ടായിരുന്നത്.

ഹെവി ലൈസന്‍സ് ടെസ്റ്റിന്റെ അവസാനഘട്ടത്തിലേക്കെത്തുമ്പോഴായിരുന്നു എന്‍ജിന്റെ ഭാഗത്ത് നിന്ന് പൊട്ടിത്തെറി ശബ്ദത്തോടെ തീയും പുകയും ഉയര്‍ന്നത്. ഇതോടെ യുവാവ് ബസില്‍ നിന്നിറങ്ങി. പാതിരപ്പള്ളി എടുഇസഡ് ഡ്രൈവിംഗ് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബാറ്ററിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍.

തീ കെടുത്താന്‍ വാഹന ഉടമ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്ന് വാഹനം പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ആലപ്പുഴ അഗ്നിശമന സേനയെത്തി തീ കെടുത്തുകയായിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ