തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ തകർത്ത് മോഷണം. പേ ആൻഡ് പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട 19 വാഹനങ്ങളുടെ ചില്ല് തകർത്താണ് മോഷണം. സംഭവത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാഹനങ്ങളിലുണ്ടായിരുന്ന സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ് ഉള്ളത്. മിക്ക വാഹനങ്ങളുടെയും സൈഡ് ഗ്ലാസുകള്‍ തകര്‍ത്ത നിലയിലാണ്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഒരാള്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ഒരു കാറില്‍ രക്തക്കറയുമുണ്ട്. കാര്‍ തകര്‍ക്കുന്നതിനിടയില്‍ അക്രമിക്ക് ചില്ല് കൊണ്ട് പരിക്കേറ്റതാവാം എന്നാണ് പൊലീസിന്റെ നിഗമനം. പേ ആൻഡ് പാർക്കിംഗിലെ മോഷണം സുരക്ഷാവീഴ്ചയാണെന്ന് കാറുടമകള്‍ ആരോപിച്ചു.