'ഏതു മണ്ഡലമായാലും തുഷാര്‍ പരാജയപ്പെടുമായിരുന്നു'; വയനാട്ടിലെ തുഷാറിന്റെ തോല്‍വിയില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പരാജയത്തില്‍ പ്രതികരണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തൃശൂരില്‍ മത്സരിക്കുന്നതായിരുന്നു തുഷാറിന് നല്ലതെന്നും അവിടെ സംഘടനാ സംവിധാനം ശക്തവും സമുദായത്തിന് സ്വാധീനവുമുണ്ടായിരുന്നെന്നും എങ്കിലും രണ്ട് മണ്ഡലമായാലും പരാജയം ഉറപ്പായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉറുമ്പു കടിച്ച് ചാവുന്നതിനേക്കാള്‍ നല്ലത് ആന കുത്തി ചാവുന്നതിനാലാണ് തുഷാര്‍ വയനാട് സീറ്റ് തിരഞ്ഞെടുത്തതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വയനാട് മണ്ഡലത്തില്‍ മാവേലിക്കരയിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയേക്കാളും തുഷാറിന് വോട്ട് കുറഞ്ഞതിന് പിന്നില്‍ സംഘടനാ പാളിച്ചകളുണ്ടായെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോടുള്ള തന്റെ സമുദായത്തിന്റെ പ്രതികാരമാണ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കാന്‍ കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇടതുപക്ഷത്തിനും പിന്നോക്ക ആഭിമുഖ്യം നഷ്ടപ്പെട്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി വിലയിരുത്തി.

ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ എല്‍.ഡി.എഫ് നേതൃത്വത്തിന് വീഴ്ച പറ്റിയതായുള്ള ആക്ഷേപം പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ പ്രകടമായി. സവര്‍ണരേയും സംഘടിത ന്യൂനപക്ഷ വിഭാഗത്തേയും കൂടെ നിര്‍ത്താനുള്ള നീക്കമാണ് പരാജയപ്പെട്ടത്. ബി.ജെ.പിക്കെതിരായ ന്യൂനപക്ഷ ഏകീകരണമാണ് കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Latest Stories

വയനാട് പുനരധിവാസം; ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍