വയനാടിലെ ദുരിതബാധിതരുടെ കൈപിടിച്ച് എസ്എന്‍ഡിപിയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്എന്‍ഡിപി യോഗം 25 ലക്ഷം രൂപ കൈമാറുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് എസ്എന്‍ഡിപി യോഗം തുക കൈമാറുന്നത്.

വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കി സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി.

ഉരുള്‍പൊട്ടലില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഗണ്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്, ദുരന്തങ്ങളെയെല്ലാം ഒറ്റക്കെട്ടായി നേരിടുന്ന ജനതായാണ് നമ്മുടെതെന്ന് പലതവണ നമ്മള്‍ തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ടു തന്നെ വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ക്കണമെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും സിപിഎം ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് റിയാലിറ്റി ഷോ താരം അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്‍ഫോപാര്‍ക്ക് പോലീസാണ് കേസെടുത്തത്.