വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: അഫാനെതിരെ മൊഴി നൽകാതെ അമ്മ ഷെമി; ഭർത്താവ് റഹീമിനെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെതിരെ മൊഴി നൽകാതെ അമ്മ ഷെമി. കട്ടിലിൽ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞത്. പൊലീസിനോടും ഇത് തന്നെയാണ് ഷെമി പറഞ്ഞിരുന്നത്. ഇതുവരെയും എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ഷെമി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ദമാമിൽ നിന്ന് നാട്ടിലെത്തിയ ഭർത്താവ് റഹീമിനെ ഷെമി തിരിച്ചറിഞ്ഞു.

ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമ്മ ഷെമിയോട് അഫാൻ്റെ അക്രമ വിവരം ഇതുവരെയും പറഞ്ഞില്ല. മരണ വാർത്തകളും അറിയിച്ചിട്ടില്ല. ഇതിനിടയിലാണ് വിദേശത്തുനിന്നും എത്തിയ അഫാന്റെ പിതാവ് റഹീം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദർശിച്ചത്. കട്ടിലിൽ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞത്.

അതേസമയം മരണ വാർത്തകൾ അറിയിച്ചിട്ടില്ലെന്നും റഹീം ഷെമിയെ കണ്ട ശേഷം ആശുപത്രിയിൽ നിന്ന് ഇറങ്ങിയെന്നും റഹീമിന്റെ സുഹൃത്ത് അബ്ദുൽ പറഞ്ഞു. ഇളയമകൻ അഫ്സാനെ കാണണമെന്ന് ഷെമി ആവശ്യപ്പെട്ടു. സഹോദരന്റെ വീട്ടിലുണ്ടെന്നാണ് പറഞ്ഞത്. അഫാനെയും അന്വേഷിച്ചു. ആശുപത്രിയിലെത്തിയ റഹീമിനെ ഷെമി തിരിച്ചറിഞ്ഞെന്ന് സുഹൃത്ത് അബ്ദുൽ പറഞ്ഞു. ഇന്ന് രാവിലെയാണ് അഫാന്റെ പിതാവ് അബ്ദുൽ റഹീം ദമാമിൽ നിന്ന് നാട്ടിലെത്തിയത്.

Read more