വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; സി.ബി.ഐ അന്വേഷണം വേണം, അടിയന്തര പ്രമേയം തള്ളിയത് വിവേചനപരം: വി.ഡി സതീശന്‍

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഭവത്തെ രാഷ്ട്രീയ കൊലപാതകമാക്കാന്‍ ശ്രമം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ തുടരന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ അടിയന്തരപ്രമേയ നോട്ടിസ് പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്നും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കറുടെ തീരുമാനം വിവേചനപരമാണെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. കൊലപാതകത്തിന്റെ യഥാര്‍ത്ഥ ഗൂഢാലോചനയിലേക്ക് പോലീസ് അന്വേഷണം നടന്നിട്ടില്ല. ഭരണത്തിന്റെ തണലില്‍ കേസ് അട്ടിമറിക്കാനാണ് സിപിഎം തുടക്കം മുതല്‍ ശ്രമിച്ചതെന്നും സിപിഎമ്മിന്റെ മുന്‍ ലോക്കല്‍ സെക്രട്ടറി ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ അതീവ ഗൗരവതരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉന്നത സിപിഎം നേതാവിന്റെ മകനാണ് കൊലപാതകത്തിന് കൊട്ടേഷന്‍ കൊടുത്തതെന്നും സംഭവത്തില്‍ സിപിഎമ്മിന് അകത്തുള്ളവര്‍ക്കാണ് പങ്കെന്നും വിഡി സതീശന്‍ ആരോപിച്ചു. പാര്‍ട്ടിക്ക് അകത്തുള്ള വിഷയമാണ് സംഭവത്തിന് കാരണമെന്നും കോണ്‍ഗ്രസിന് അതുമായി ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമിക്കപ്പെട്ടുവെന്നും സതീശന്‍ പറഞ്ഞു.

ഫോറന്‍സിക് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു കൊടുക്കാന്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് സീല്‍ഡ് കവറില്‍ കോടതിയില്‍ നല്‍കിയിരിക്കുകയാണ്. അത് പുറത്ത് സര്‍ക്കാര്‍ തയ്യാറാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കേസ് ഇപ്പോള്‍ കീഴ്മേല്‍ മറിയുകയാണെന്നും നിരപരാധികളെ പോലും കുടുക്കിയെന്നും പുനരന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു