വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: അന്തിമ ആസൂത്രണം തുടങ്ങിയത് ഓഗസ്റ്റ് 27-ന്,  ഫൈസലിനെ വെട്ടിയതിന് പകരം വീട്ടുമെന്ന് ഭയന്നാണ് ആക്രമിച്ചതെന്ന് പ്രതികൾ

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്റെ അന്തിമ ആസൂത്രണം തുടങ്ങിയത് ഓഗസ്റ്റ് 27-നെന്ന് പ്രതികളുടെ മൊഴി. കൊല്ലപ്പെട്ടവരുടെ സംഘം ആയുധവുമായി പിന്തുടരുന്നുവെന്ന തോന്നലില്‍ നിന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും മുഖ്യപ്രതി സജീവ് സമ്മതിച്ചു. കൊല നടന്ന സമയത്ത് ഇരുവരുടെയും കൈവശം ആയുധമുണ്ടായിരുന്നുവെന്ന് പൊലീസ് ഉറപ്പിച്ചു. ഗൂഡാലോചന നടന്ന കേന്ദ്രങ്ങളില്‍ പൊലീസ് പ്രതികളെ എത്തിച്ച് തെളിവെടുത്തു.

രണ്ട് ദിവസമായി കസ്റ്റഡിയില്‍ തുടരുന്ന പ്രതികളുടെ മൊഴിയും ഇതുവരെയുള്ള സാഹചര്യത്തെളിവുകളും അനുസരിച്ചാണ് ഇരട്ടക്കൊലപാതകത്തിലേക്കുള്ള ആസൂത്രണവഴി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഡിവൈഎഫ്ഐ നേതാവ് ഫൈസലിനെ വെട്ടിയതോടെയാണ് വൈരാഗ്യം മൂര്‍ച്ഛിച്ചതെങ്കിലും കൊലയിലേക്ക് നയിച്ച ആസൂത്രണം തുടങ്ങുന്നത് 27-നാണ്.

അന്ന് പ്രതികളായ സജീവും അജിത്തും സനലും സഞ്ചരിച്ച ഓട്ടോ ഹഖിന്റെ നേതൃത്വത്തിലെ സംഘം ബൈക്കില്‍ പിന്തുടര്‍ന്നു. ഇതുകണ്ട് വേഗത്തില്‍ പോയ ഓട്ടോ നിയന്ത്രണം പാളിയതോടെ റോഡിന്റെ വശത്ത് നിര്‍ത്തി. ഈ സമയം ഹഖിന്റെ കൈവശം കത്തി കണ്ടു. ഇത് ഫൈസലിനെ വെട്ടിയതിന് പകരമായി ആക്രമിക്കാനാണെന്ന് കരുതി. ഇതോടെ തിരിച്ചടിക്കാന്‍ തീരുമാനിച്ചെന്നാണ് സജീവിന്റെ മൊഴി. അടുത്ത ദിവസങ്ങളില്‍ ഉണ്ണിയും അജിത്തും ചേര്‍ന്ന് ആയുധങ്ങള്‍ ശേഖരിച്ചു. കൊല നടന്ന 30-ന് രാവിലെ പത്തര മുതല്‍ പുല്ലമ്പാറയിലെ ഫാം ഹൗസിലും സനലിന്റെ വീട്ടിലുമായി ഒത്തുചേര്‍ന്ന് മദ്യപിച്ചു. ആക്രമണം ആസൂത്രണം ചെയ്തു.

ആസൂത്രണത്തില്‍ പങ്കുള്ള ഷജിത്ത്, നജീബ്, അജിത്, സതികുമാര്‍ എന്നിവരെ ഫാം ഹൗസിലുള്‍പ്പെടെ എത്തിച്ച് തെളിവെടുത്തതോടെ ഈ മൊഴി ശരിയാണെന്ന് പൊലീസ് വിലയിരുത്തുന്നു. ഒപ്പം കൊല്ലപ്പെട്ടവരുടെ സംഘവും ആയുധങ്ങളായാണ് എത്തിയതെന്ന് ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ കൊല നടന്ന സ്ഥലത്ത് കൊല്ലപ്പെട്ടവരുടെ സംഘം എത്തുമെന്ന് പ്രതികള്‍ എങ്ങനെ അറിഞ്ഞുവെന്നതിലാണ് ഇനി വ്യക്തത വേണ്ടത്.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര