ഏറെ കാര്യക്ഷമം, ഗുജറാത്തിലെ ഡാഷ്‌ബോര്‍ഡ് സംവിധാനത്തെ പ്രശംസിച്ച് ചീഫ് സെക്രട്ടറി

ഗുജറാത്തിലെ ഡാഷ്‌ബോര്‍ഡ് സംവിധാനത്തെ പ്രശംസിച്ച് ചീഫ് സെക്രട്ടറി വിപി ജോയ്. പദ്ധതിയുടെ പുരോഗതിയും, ഉദ്യോഗസ്ഥരുടെ സേവനവും കൃത്യമായി വിലയിരുത്താന്‍ സാധിക്കും. വികസന പുരോഗതി വിലയിരുത്താന്‍ മികച്ച സംവിധാനമാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഇന്ന് ഗുജറാത്ത് ഉദ്യോഗസ്ഥരുമായി കേരള സംഘം കൂടിക്കാഴ്ച നടത്തും.

പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ ഇന്നും നാളെയുമായി നടക്കും. പദ്ധതിയെക്കുറിച്ച് പ്രാഥമിക വിവരം ലഭിച്ചപ്പോള്‍ തന്നെ വളരെ അത്ഭുകരമെന്നാണ് ചീഫ് സെക്രട്ടറി പ്രശംസിച്ചത്.

ഗുജറാത്തില്‍ ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ്ബോര്‍ഡ് സിസ്റ്റം പഠിക്കാനാണ് ചീഫ് സെക്രട്ടറി വി പി ജോയ് ഉള്‍പ്പെട്ട സംഘം ഗുജറാത്തിലേക്ക് പോയത്. 29ാം തിയതി വരെയാണ് സന്ദര്‍ശനം. വന്‍കിട പദ്ധതികളുടെ ഏകോപനത്തിനായാണ് ഗുജറാത്തില്‍ ഡാഷ്ബോര്‍ഡ് സിസ്റ്റം തയ്യാറാക്കിയത്.

2019ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ മുഖ്യമന്ത്രിയ്ക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്. ഓരോ വകുപ്പിലും നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും അതിന്റെ പുരോഗതിയെക്കുറിച്ചും ഇതില്‍ നിന്ന് മനസ്സിലാക്കാനാകും.

സന്ദര്‍ശനത്തിന് ശേഷം ചീഫ് സെക്രട്ടറി തല സമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറും. ഇത് പഠിച്ച ശേഷമായിരിക്കും സംസ്ഥാനത്ത് നടപ്പാക്കുമോ എന്നതില്‍ തീരുമാനമെടുക്കുക.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു