തൃശൂര്‍ മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ മിണ്ടാപ്രാണികളെ വലച്ച് തൊഴിലാളി സമരം. നാലാം ദിവസത്തില്‍ എത്തി നില്‍ക്കുന്ന സമരം മൂലം എട്ടു ഫാമുകളിലായി മൂവായിരത്തോളം മൃഗങ്ങള്‍ പട്ടിണിയിലായിരിക്കുകയാണ്. ഫാമിലെ നൂറ്റിയമ്പതോളം വരുന്ന ജീവനക്കാരാണ് മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാതെ സമരം ചെയ്യുന്നത്.
പശുക്കളെ കറക്കുന്നത് നിര്‍ത്തിവെച്ചു. തൊഴുത്തിലേതുള്‍പ്പെടെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ല. സമരത്തെ തുടര്‍ന്ന് തീറ്റ വിതരണം പ്രതിസന്ധിയില്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ ഫാമിലെ ജോലികള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ചെയ്യുന്നത്.
തൊഴിലാളിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് സമരം. ഈ മാസം ആദ്യം ഒരു ജീവനക്കാരനോട് പാല്‍പാത്രം നീക്കിവെയ്ക്കാന്‍ ഒരു അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് അയാളെ സ്ഥലം മാറ്റി. ഇതാണ് സമരത്തിന് കാരണം.
നിലവില്‍ സര്‍വകലാശാലയിലെ ഒന്നും രണ്ടും വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെയാണ് മൃഗങ്ങളുടെ പരിചരണ ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.