ഓർത്തഡോക്സ്- യാക്കോബായ തർക്കം: വെട്ടിത്തറ പള്ളി ഏറ്റെടുക്കാന്‍ പൊലീസെത്തി, പ്രതിഷേധവുമായി യാക്കോബായ വിഭാഗം

ഓർത്തഡോക്സ്- യാക്കോബായ തർക്കം നില നിൽക്കുന്ന  എറണാകുളം ജില്ലയിലെ വെട്ടിത്തറ മിഖായേൽ വലിയ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാനായി പൊലീസ് എത്തി. എന്നാല്‍ യാക്കോബായ വിഭാഗം പള്ളിയടച്ച് അതിനുള്ളിലിരുന്ന് പ്രതിഷേധിക്കുകയാണ്. ഹൈക്കോടതിയില്‍ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കുമെന്നും അതുവരെ പൊലീസ് നടപടി ഉണ്ടാകരുതെന്നുമാണ് യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം.

സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗം പലതവണ പള്ളിക്കുള്ളില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും യാക്കോബായ വിഭാഗത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. പള്ളിയുടെ താക്കോല്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് കോടതി, രാമമംഗലം എസ്എച്ച്ഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.  ഇന്നുതന്നെ പള്ളിപൂട്ടി താക്കോല്‍ കോടതിക്ക് കൈമാറണമെന്ന ഉറച്ച നിലപാടിലാണ് പൊലീസ്. വെട്ടിത്തറ പള്ളി ഇടവകയില്‍ 290-റോളം യാക്കോബായ വിഭാഗക്കാരാണുള്ളത്.

Latest Stories

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്; പത്ത് പ്രതികൾക്ക് ജാമ്യം നൽകി ഹൈക്കോടതി

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ആരോപണ വിധേയനായ യുവാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

അവസാന ഓവറില്‍ സെഞ്ച്വറിക്ക് വേണ്ടത് 14 റണ്‍സ്, ചെന്നൈ ലെജന്‍ഡിനെ അടിച്ചുപറത്തി മൂന്നക്കം തികച്ച കോഹ്ലി, വീഡിയോ കാണാം

INDIAN CRICKET: രാഹുൽ അയ്യരും ടീമിലേക്ക്, കോഹ്‌ലിയും രോഹിതും പുറത്തേക്ക്; ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടീമിൽ വമ്പൻ മാറ്റങ്ങൾക്ക് സാധ്യത; റിപ്പോർട്ട് നോക്കാം

ആലിയ ഭട്ടുമായി എന്നെ താരതമ്യപ്പെടുത്തരുത്, അതിലേക്ക് എന്നെ തള്ളിവിടരുത്.. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്: ശാലിനി പാണ്ഡെ

'ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നൽകാറുണ്ട്'; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി

'കോൺഗ്രസ് കാലത്തെ നടപടികൾ പോലെയല്ല, ആർക്കും ഈ ബില്ലിനെ ചോദ്യം ചെയ്യാനാവില്ല'; മന്ത്രി കിരൺ റിജിജു

വഖഫ് നിയമം അടിച്ചേൽപ്പിക്കുന്നുവെന്ന് കെ സി വേണുഗോപാൽ; ക്രമപ്രശ്നം ഉന്നയിച്ച് എൻ കെ പ്രേമചന്ദ്രൻ, മറുപടിയുമായി അമിത് ഷാ; ചൂടേറിയ ചർച്ചയിൽ ലോക്‌സഭ

എളമരം കരീമിന് അറസ്റ്റ് വാറണ്ട്

ഏകനാഥ് ഷിൻഡെയെ കുറിച്ചുള്ള ഹാസ്യ പരാമർശം; സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് മൂന്നാമത്തെ സമൻസ് അയച്ച് പോലീസ്