എറണാകുളം വെട്ടിത്തറ മോർ മിഖായേൽ വലിയ പള്ളിയിൽ പ്രവേശിക്കാനുള്ള ഓർത്തഡോക്സ് വിഭാഗത്തിന്‍റെ ശ്രമം യാക്കോബായ വിഭാഗം തടഞ്ഞു. മൂന്നു വൈദികരുടെ നേതൃത്വത്തിലാണ് ഇരുപതോളം ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കാൻ എത്തിയത്.
Read more
പള്ളിയുടെ ഗേറ്റ് പൂട്ടിയ സ്ത്രീകൾ അടക്കമുള്ള യാക്കോബായ വിഭാഗം വിശ്വാസികളാണ് പ്രതിരോധം തീർത്തത്. ഇവർ പ്രതിഷേധ സൂചകമായി മുദ്രാവാക്യം വിളിക്കുന്നുണ്ട്. മൂവാറ്റുപ്പുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.