'ജനാധിപത്യത്തിന്‍റെ വിജയം, അധികാരങ്ങള്‍ കയ്യടക്കുന്ന ഗവര്‍ണര്‍മാര്‍ക്കുള്ള താക്കീത്'; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി ജനാധിപത്യത്തിന്‍റെ വിജയമാണെന്നും നിയമനിര്‍മ്മാണ സഭയുടെ അധികാരങ്ങള്‍ കയ്യടക്കുന്ന ഗവര്‍ണര്‍മാര്‍ക്കുള്ള താക്കീതാണ് വിധിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്‌നാട് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമസഭ പാസാക്കിയ ബില്ലുകള്‍ 23 മാസം വരെ തടഞ്ഞുവെക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ടെന്നും അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

അതേസമയം ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിലുമുപരിയായി ഈ വിധിയില്‍ ബില്ലുകള്‍ പാസാക്കുന്നതിന് കൃത്യമായ സമയപരിധിയടക്കം നിശ്ചയിച്ചു കാണുന്നു. നിയമനിര്‍മ്മാണ സഭയുടെ അധികാരങ്ങള്‍ ഗവര്‍ണര്‍മാര്‍ കയ്യടക്കുന്ന പ്രവണതയ്‌ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധി. അത് ജനാധിപത്യത്തിന്റെ വിജയമാണെന്നും കേരളം ഉയര്‍ത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest Stories

കൊച്ചി കടവന്ത്രയിൽ പഴകിയ ഭക്ഷണം പിടികൂടി; പിടികൂടിയവയിൽ വന്ദേഭാരതിന്റെ സ്റ്റിക്കർ പതിച്ച പൊതികളും, ട്രെയിനുകളിലേക്ക് ഭക്ഷണം നൽകുന്ന കേന്ദ്രം

INDIAN CRICKET: കോഹ്ലിക്കു മുന്നില്‍ ഇന്ത്യയില്‍ നിന്ന് ആ സൂപ്പര്‍താരം മാത്രം, ഈ റെക്കോഡ് ലിസ്റ്റിലുളളതെല്ലാം ഇതിഹാസ താരങ്ങള്‍, എന്തൊരു കളിക്കാരാണ് ഇവരെല്ലാം

INDIAN CRICKET: വിരാട് ഇല്ലെങ്കിൽ നിങ്ങൾക്ക് ആ കാഴ്ച്ച ഇന്ന് കാണാൻ പറ്റില്ലായിരുന്നു, അവൻ എത്തിയ ശേഷം....; സഹതാരത്തെ വാഴ്ത്തി ചേതേശ്വർ പൂജാര

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു; ബുള്ളറ്റ് പ്രൂഫ് കാര്‍ ഏര്‍പ്പെടുത്തി, ഔദ്യോഗിക വസതിയിലും സുരക്ഷ

നടി കാവ്യ സുരേഷ് വിവാഹിതയായി

രാജ്യത്തിന്റെ അൻപത്തി രണ്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബിആർ ഗവായ് ചുമതലയേറ്റു

IPL 2025: ലീഗ് തുടങ്ങുന്നത് നല്ല കാര്യം തന്നെ, പക്ഷെ ശേഷിക്കുന്ന മത്സരങ്ങളിൽ ആ വക പരിപാടികൾ എല്ലാം ബിസിസിഐ ഒഴിവാക്കണം; ആവശ്യവുമായി സുനിൽ ഗവാസ്‌കർ; പറഞ്ഞത് ഇങ്ങനെ

ദേശവിരുദ്ധ പരാമർശം നടത്തിയെന്ന പരാതി; അഖിൽ മാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

'ഭീകരവാദികളുടെ സഹോദരി', കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ കോൺഗ്രസ്; മന്ത്രിയെ ഉടൻ പുറത്താക്കണമെന്ന് ഖാർഗെ

പാക് വ്യോമസേനയുടെ 20% ഇന്ത്യ തകർത്തു, യുദ്ധവിമാനങ്ങൾ നശിപ്പിച്ചു, 50 ലേറെ സൈനികർ കൊല്ലപ്പെട്ടു; ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള പാക് നഷ്ടങ്ങളുടെ വിശദാംശങ്ങൾ പുറത്ത്