നടന്‍ കൂടിയായ എഎംവിഐ ഉദ്യോഗസ്ഥന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ നടപടി. ഒറ്റപ്പാലം ജോയിന്റ് ആര്‍ടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കാസര്‍കോട് സ്വദേശി എം മണികണ്ഠന്റെ വീട്ടിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഇതിന് പിന്നാലെ മണികണ്ഠനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.
സിനിമ താരം കൂടിയായ മണികണ്ഠന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 1,90,000 രൂപ പിടികൂടിയതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ മാസം ആയിരുന്നു മണികണ്ഠന്റെ ഒറ്റപ്പാലത്തെ വാടക വീട്ടിലും കാസര്‍ഗോഡുള്ള വീട്ടിലും പരിശോധന നടത്തിയത്. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ആയിരുന്നു പരിശോധന നടത്തിയത്.
കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതിന് പിന്നാലെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ രേഖകളും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കോഴിക്കോട്ടെ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ കേസെടുത്തിരുന്നു.
പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. ആട് 2, ജാനകീ ജാനെ, അഞ്ചാം പാതിര എന്നീ ചിത്രങ്ങളില്‍ മണികണ്ഠന്‍ അഭിനയിച്ചിട്ടുണ്ട്.