വാളയാര്‍ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്, 67,000 രൂപ പിടിച്ചെടുത്തു

വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. കൈക്കൂലിയായി വാങ്ങിയ 67,000 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരാണ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്തു.

ഇന്നലെ രാത്രി രണ്ട് മണിക്കായിരുന്നു റെയ്ഡ്. ചെക്ക് പോസ്റ്റില്‍ ഏജന്റുമാരെ വച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയത്. വിജിലന്‍സ് സംഘത്തെ കണ്ട് ഉദ്യോഗസ്ഥര്‍ ഭയന്നോടി. 67,000 രൂപയ്ക്ക് പുറമേ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയട്ടുണ്ടെന്ന് കണ്ടെത്തി. ആറ് മണിക്കൂര്‍ കൊണ്ടാണ് ഇത്രയും തുക കൈക്കൂലിയായി വാങ്ങിയത്. സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി ബിനോയ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണ കുമാര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുത്തേക്കും.

വിജിലന്‍സ് ഡിവൈഎസ് പി ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. ചെക്ക് പോസ്റ്റില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി കൈപറ്റുന്നത്. നേരത്തെ വിജിലന്‍സ് സംഘമെത്തുന്നത് അറിയാന്‍ സിസിടിവി സ്ഥാപിച്ചത് വലിയ വിവാദമായിരുന്നു. അനാവശ്യമായി വിജിലന്‍സ് പരിശോധന നടത്തുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍