'വിജയരാഘവൻ വർഗീയ രാഘവൻ', വാ തുറന്നാൽ പറയുന്നത് വർഗീയത മാത്രം; വിമർശിച്ച് കെ എം ഷാജി

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. വിജയരാഘവൻ വർഗീയ രാഘവനാണെന്നും വാ തുറന്നാൽ വർഗീയത മാത്രമാണ് പറയുന്നതെന്നും കെ.എം ഷാജി പറഞ്ഞു. അതേസമയം മുസ്ലീം ലീഗിനെ എങ്ങനെ നന്നാക്കാം എന്ന ചിന്തയിലാണ് പിണറായി വിജയനും കൂട്ടരുമെന്നും കെ എം ഷാജി പറഞ്ഞു.

രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ജയിപ്പിച്ചത് ഈ രാജ്യത്തെ വർഗീയ വാദികളാണെന്നും സൂക്ഷിക്കണമെന്നുമാണ് വിജയരാഘവൻ പറഞ്ഞത്. എന്നാൽ ആർഎസ്എസ് പോലും പറയാത്ത വാക്കാണതെന്ന് കെ എം ഷാജി കൂട്ടിച്ചേർത്തു. വർഗീയത ഉണ്ടാക്കിയാൽ നാളെ പത്ത് വോട്ട് കിട്ടാം. അതിനപ്പുറം ഈ രാജ്യം നിലനിൽക്കണ്ടേയെന്നും നമ്മുടെ മക്കൾക്ക് ഇവിടെ ജീവിക്കണ്ടേ എന്നും കെ.എം ഷാജി ചോദിച്ചു.

ലീഗിനെ മര്യാദ പഠിപ്പിക്കാൻ ഇറങ്ങി നടക്കുമ്പോൾ സി.പി.എം അണിയായികൾ പോകുന്നത് ആർ.എസ്.എസിലേക്കാണെന്നും വയനാട്ടിൽ 175ലധികം ബൂത്തുകളിൽ രണ്ടാം സ്ഥാനത്ത് ആർ.എസ്.എസ് ആണെന്നും കെ എം ഷാജി കൂട്ടിച്ചേർത്തു.

Latest Stories

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം