വില്ലേജ് ഓഫീസറാകാന്‍ ഇനി വില്ലേജ് സര്‍വീസ് നിര്‍ബന്ധം. ഇതു സംബന്ധിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി. വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നീ തസ്തികകളില്‍ സ്ഥാനക്കയറ്റത്തിനായി ഇനി വില്ലേജ് സര്‍വീസും വേണം. മിനിമം മൂന്നുവര്‍ഷം സര്‍വീസുള്ളവര്‍ക്കാണ് സ്ഥാനക്കയറ്റം അനുവദിക്കുക.
പരിചയമില്ലാത്തവര്‍ വില്ലേജ് ഓഫീസര്‍മാര്‍ ആകുന്നത് തടയാനായാണ് ഈ പുതിയ നീക്കം. വില്ലേജ് ഓഫീസില്‍ ജോലി ചെയ്യാത്ത റവന്യൂ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസര്‍മാരായും തഹസില്‍ദാര്‍മാരായും നിയമിതരാകുന്ന സാഹചര്യം മുന്‍പ് ഉണ്ടായിരുന്നു.
ഭൂമിയുമായിടപാടകള്‍, മറ്റു രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവയില്‍ ഇവര്‍ക്കുള്ള പരിചയക്കുറവിനെക്കുറിച്ച് വലിയ പരാതികളാണ് ഉയര്‍ന്നത്. 2021ല്‍ മൂന്നുവര്‍ഷം ക്ലര്‍ക്കായോ വില്ലേജ് അസിസ്റ്റന്റായോ അല്ലെങ്കില്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ആയോ ജോലി ചെയ്യാത്തവര്‍ക്ക് വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ തഹസില്‍ദാറായോ ഡെപ്യൂട്ടി തഹസില്‍ദാറെയോ നിയമിക്കരുത് എന്ന തീരുമാനം എടുത്തിരുന്നു.
ഇക്കാര്യത്തില്‍ ഇന്നലെയാണ് റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്.