എങ്ങണ്ടിയൂരിലെ വിനായകന്റെ ആത്മഹത്യ; പൊലീസുകാർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ കോടതി ഉത്തരവ്

തൃശൂർ പാവറട്ടി എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ ആത്മഹത്യയിൽ ആരോപണ വിധേയരായ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ കോടതി ഉത്തരവ്. പ്രതികളെന്ന് ആരോപണമുള്ള പൊലീസുകാരെ ഒഴിവാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരെ കുടുംബവും ദളിത സമുദായ മുന്നണിയും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. തൃശൂർ എസ്‌സിഎസ്ടി കോടതിയുടേതാണ് നിർണായക ഉത്തരവ്.

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പൊലീസുകാരായ സാജൻ, ശ്രീജിത്ത് എന്നിവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നില്ല. ഇതിനെതിരെ വിനായകന്റെ പിതാവ് കൃഷ്ണനും ദളിത് സമുദായ മുന്നണിയും ആയിരുന്നു കോടതിയിൽ ഹർജി നൽകിയത്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ മർദ്ദിച്ച പൊലീസുകാർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നില്ല.

2017 ജൂലൈ 17 നാണ് സുഹൃത്തുക്കളുമൊന്നിച്ച് വഴിയരികിൽ നിന്നിരുന്ന വിനായകനെന്ന 18 കാരനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. മാല മോഷ്ടിച്ചു എന്നാരോപിച്ച് മർദിക്കുകയും ചെയ്തിരുന്നു. മുടി മുറിക്കണം എന്നു നിർദ്ദേശിച്ചാണ് പിതാവിനൊപ്പം വിട്ടയച്ചത്. മർദ്ദനവും അപമാനവും സഹിക്കാൻ വയ്യാതെ വിനായകൻ ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് തുടരന്വേഷണവും നടന്നു. അപ്പോഴും പ്രതി പട്ടികയിൽ പൊലീസുകാർ ഉൾപെട്ടിരുന്നില്ല.

Latest Stories

BGT 2024: "അവനെ ചവിട്ടി പുറത്ത് കളയുക, അപ്പോൾ ഇന്ത്യ രക്ഷപെടും"; ആവശ്യവുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് അംഗീകാരം; ബില്ലിന് കൂടുതല്‍ പിന്തുണ നേടാന്‍ ബിജെപി

മൈതാനത്ത് ചോര തുപ്പിയിട്ടും ഇതിഹാസത്തിന്‍റെ സ്വപ്നം സഫലമാക്കി കൊടുത്ത ധീരന്‍, ലോകം കണ്ട ഏറ്റവും വലിയ സച്ചിന്‍ ഫാനിന് പിറന്നാള്‍ ആശംസകള്‍

'പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ'; കെപിസിസി പുനഃസംഘടനയിൽ പ്രതികരിച്ച് കെ മുരളീധരൻ

15 വര്‍ഷത്തെ പ്രണയസാഫല്യം; കീര്‍ത്തി സുരേഷ് വിവാഹിതയായി

ഇനി നിയമപരമായി നേരിടും! 'രാമായണ' അഭ്യൂഹത്തോട് പ്രതികരിച്ച് സായ് പല്ലവി

"രോഹിതിനെ കൊണ്ട് പറ്റുന്ന പൊസിഷൻ അതാണ്, അല്ലാതെ വേറെ വഴി ഇല്ല"; രവി ശാസ്ത്രിയുടെ വാക്കുകൾ ഇങ്ങനെ

'നാലു സെഞ്ച്വറികളുമായി പരമ്പര പൂര്‍ത്തിയാക്കാന്‍ അവന് കഴിയും'; ഫോമിലല്ലാത്ത ഇന്ത്യന്‍ താരത്തെക്കുറിച്ച് ധീരമായ പ്രവചനം നടത്തി ഗവാസ്‌കര്‍

എസ്ഡിആര്‍എഫ് കണക്കുകള്‍ വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍; കേരളത്തിന് കൂടുതല്‍ സഹായത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

എസ് സുദേവന്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി; എതിരില്ലാതെ തിരഞ്ഞെടുപ്പ്; ഇത് രണ്ടാമൂഴം