സംസ്ഥാനത്ത് ഗുണ്ടാ അക്രമങ്ങള്‍ കൂടുന്നു; തിരുവനന്തപുരത്തും കൊച്ചിയിലും യുവാക്കള്‍ക്ക് നേരെ മർദ്ദനം

സംസ്ഥാനത്ത് ഗുണ്ടാ ആക്രമങ്ങള്‍ വർദ്ധിക്കുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും ഗുണ്ടാ സംഘങ്ങളുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം കണിയാപുരത്ത് മദ്യലഹരിയില്‍ ആയിരുന്ന ഒരു സംഘം യുവാവിനെ ആക്രമിയ്ക്കുകയും കൊച്ചിയില്‍ മറ്റൊരു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിയ്ക്കുകയും ചെയ്തു. സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കടവന്ത്രയില്‍ സുഹൃത്തിന്റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയ ആന്റണി ജോണ്‍ എന്ന ആളെയാണ് തട്ടികൊണ്ട് പോയി മർദ്ദിച്ചത്. പതിനൊന്നൊം തീയതിയാണ് സംഭവം. രാത്രി 9.30ന് ആളുകള്‍ നോക്കി നില്‍ക്കുമ്പോള്‍ യുവാവിനെ ബലമായി പിടിച്ച് കാറില്‍ കയറ്റികൊണ്ടു പോകുകയായിരുന്നു.ആദ്യം പ്രതികളിലൊരാളുടെ ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച്‌ മർദ്ദി ച്ചുവെന്നും പിന്നീട് അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്നുമാണ് യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നത്.

മർദ്ദനത്തിന് ശേഷം യുവാവിനെ ആലുവ ആശുപത്രിയിലെത്തിച്ച് സംഘം മുങ്ങി. പൊലീസില്‍ കേസ് നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ബൈക്കില്‍ നിന്ന് വീണതാണ് എന്നാണ് ആശുപത്രിയില്‍ ആദ്യം പറഞ്ഞത്. പിന്നീട് സുഹൃത്തുക്കളുടെ സഹോയത്തോടെ പൊലീസിന് പരാതി നല്‍കുകയായിരുന്നു.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊച്ചിയിലെ അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് തനിയ്‌ക്കെതിരെ ആക്രമണം ഉണ്ടായത് എന്നാണ് ആന്റണി പറയുന്നത്. ഫൈസല്‍ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും ആന്റണി പറഞ്ഞു.

തിരുവനന്തപുരം കണിയാപുരത്ത് സുഹൃത്തിനൊപ്പം രാത്രിയില്‍ ബൈക്കില്‍ വരുകയായിരുന്ന അനസിനാണ് മര്‍ദനം ഏറ്റത്. മസ്താന്‍മുക്കില്‍ വെച്ച് മദ്യലഹരിയില്‍ ആയിരുന്ന ഒരു സംഘം അനസിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി താക്കോല്‍ ഊരി മാറ്റാന്‍ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്. നിരവധി ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിയായ ഫൈസലും കൂട്ടാളികളും ചേര്‍ന്നാണ് അനസിനെ മര്‍ദിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പക്ഷേ ഇതുവരെ അക്രമികള്‍ക്കെതിരെ കേസെടുത്തിട്ടില്ല. അനസിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് പൊലീസ് പറയുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം