'സമൂഹത്തിൽ വയലൻസ് കൂടുന്നു, ഗൗരവമായി ചിന്തിക്കണം'; എം ബി രാജേഷ്

സമൂഹത്തിൽ വയലൻസ് കൂടുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. സംഘർഷങ്ങൾ മറ്റൊരു തലത്തിലേക്ക് മാറുന്നുവെന്നും സമൂഹം ഗൗരവമായി ചിന്തിക്കണമെന്നും എം ബി രാജേഷ് പറഞ്ഞു. അതേസമയം ലഹരിക്കേസിൽ ഏറ്റവും കൂടുതൽ നടപടിയെടുത്തത് കേരളമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുട്ടികളിലെ സമൂഹത്തിൽ കൂടുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി എം ബി രാജേഷ് സംസാരിച്ചത്. ‘സമൂഹത്തിൽ വയലൻസ് കൂടുന്നു. സംഘർഷങ്ങൾ മറ്റൊരു തലത്തിലേക്ക് മാറുന്നു. സമൂഹം ഗൗരവമായി ചിന്തിക്കണം. ലഹരിക്കേസിൽ ഏറ്റവും കൂടുതൽ നടപടിയെടുത്തത് കേരളമാണ്’ – മന്ത്രി പറഞ്ഞു.

അതേസമയം സമൂഹത്തിൽ കൂടുന്ന അക്രമങ്ങളിൽ സിനിമക്കും പങ്കുണ്ടാകാമെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി പറഞ്ഞു. പക്ഷെ എല്ലാത്തിനും കാരണം സിനിമ എന്ന് പറയരുതെന്നും കുട്ടികളെ നന്മ ഉള്ളവരാക്കി വളർത്തിക്കൊണ്ടുവരണമെന്നും സുരേഷ് ഗോപി പറഞ്ഞു.