വിഷ്ണുപ്രിയ വധക്കേസ്, ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും

വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷയും കൊല്ലപ്പെട്ട യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പത്ത് വര്‍ഷം തടവും വിധിച്ചു. ഐപിസി 302, 449 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശ്യാംജിത്തിന് ശിക്ഷ വിധിച്ചിരിക്കുന്നത്.

വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പത്ത് വര്‍ഷം തടവും 25,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ് അനുഭവിക്കണം. കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. ഇതിന് പുറമേ രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ തുക വിഷ്ണുപ്രിയയുടെ കുടുംബത്തിന് കൈമാറാന്‍ കോടതി ഉത്തരവിട്ടു.

പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസില്‍ തിങ്കളാഴ്ച ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചു. 2022 ഒക്ടോബര്‍ 22ന് ആണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്.

വിഷ്ണുപ്രിയയുമായി പ്രതി നേരത്തെ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായത്. സംഭവ ദിവസം ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് വിഷ്ണുപ്രിയ മരണ വീട്ടിലായിരുന്നു. വസ്ത്രം മാറുന്നതിനായി സ്വന്തം വീട്ടിലേക്ക് വന്നപ്പോഴാണ് പ്രതി മാരകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.

തുടര്‍ന്ന് പെണ്‍കുട്ടിയെ കഴുത്തിനും കൈയ്ക്കും വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. വിഷ്ണുപ്രിയയെ അന്വേഷിച്ചെത്തിയ മാതാവാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Latest Stories

'എടാ മോനെ സൂപ്പറല്ലെ?'; സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ഇനി മറ്റൊരു സിനിമ ചെയ്യില്ല.. ഇങ്ങനൊരു ത്രീഡി സിനിമ വേറൊരു നടനും 40 വര്‍ഷത്തിനിടെ ചെയ്തിട്ടുണ്ടാവില്ല: മോഹന്‍ലാല്‍

ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഭർത്താവ്; ബാഗിലിട്ട് കഴുകി കൊണ്ടുവരുന്നതിനിടെ പിടികൂടി പൊലീസ്

വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബ്രയാന്‍ ലാറയുടെ 400* എക്കാലത്തെയും ഒരു സെല്‍ഫിഷ് ഇന്നിംഗ്‌സോ?

സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടില്ല; നടക്കുന്നത് കുപ്രചരണങ്ങളെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

'സഹോദരനെ കൊന്നതിലെ പ്രതികാരം'; കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം

കട്ടയ്ക്ക് നിന്ന് ഉണ്ണിയും സുരാജും; ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ്, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! പ്രേക്ഷക പ്രതികരണം

അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

"ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ