വിസ്മയ കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കിരൺ കുമാറിന്റെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

വിസ്മയ കേസിൽ നിരപരാധി ആണെന്നും ശിക്ഷാവിധി മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ നോട്ടീസ്. സംസ്ഥാന സർക്കാരിനാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ് രാജേഷ് ബിന്ദൽ എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

പത്ത് വർഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹർജി സുപ്രീംകോടതി പരിഗണിച്ചെങ്കിലും വിശദമായ വാദങ്ങളിലേക്ക് കടന്നില്ല. പ്രതി കിരൺ ഇതേ ആവിശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കേസിൽ കിരണിനായി അഭിഭാഷകൻ ദീപക് പ്രകാശ് ഹാജരായി.

ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നുമാണ് ഹർജിയിൽ കിരൺ കുമാറിന്റെ വാദം. മാധ്യമ വിചാരണ കാരണമാണ് ശിക്ഷിക്കപ്പെട്ടത്. ഏകപക്ഷീയവും നീതിവിരുദ്ധവുമാണ് വിചാരണക്കോടതിയുടെ വിധി. തനിക്കെതിരെ തെളിവുകളില്ല. രേഖകളുമില്ല. മരണവുമായി നേരിട്ട് ബന്ധിപ്പിക്കാൻ ഒരു കണ്ണിയുമില്ലെന്നുമാണ് കിരൺ കുമാറിന്റെ ഹർജിയിലെ വാദം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനും മതിയായ തെളിവില്ല.

എന്നിട്ടും തെറ്റായ വിചാരണയുടെ അടിസ്ഥാനത്തിൽ പത്ത് വർഷത്തേക്ക് ശിക്ഷിച്ചു. ഇതിനകം നാല് വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയായി എന്നും കിരൺ കുമാറിന്റെ ഹർജിയിൽ പറയുന്നു. ഹർജിയിൽ സംസ്ഥാന സർക്കാർ മറുപടി നൽകിയേക്കും. വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ നൽകിയ ഹർജിയാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്.

2021 ജൂണിലാണ് ബിഎഎംഎസ് വിദ്യാർത്ഥിയായ വിസ്മയ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. വിസ്മയയുടെ ആത്മഹത്യയ്ക്ക് കാരണം ഭർത്താവിന്റെ പീഡനമാണെന്നായിരുന്നു ബന്ധുക്കളുടെ വാദം. 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം10 ലക്ഷം രൂപ വിലവരുന്ന കാറും നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്.

എന്നാൽ വിവാഹം കഴിഞ്ഞതോടെ കൂടുതൽ സ്ത്രീധനതുക ആവശ്യപ്പെട്ട് കിരൺ വിസ്മയയെ നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം വിസ്മയ മാതാപിതാക്കളോട് സൂചിപ്പിച്ചിരുന്നുവെങ്കിലും കുടുംബം കാര്യമായെടുത്തില്ല. ഒടുവിൽ ഭർതൃപീഡനം സഹിക്കവയ്യാതെ വിസ്മയ കിരണിന്റെ വീട്ടിൽ തൂങ്ങിമരിച്ചു. ഇതിന് പിന്നാലെ കിരൺകുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കേസിൽ പത്ത് വർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്.

Latest Stories

RCB VS PBKS: ആര്‍സിബി അവനെ ഇനി കളിപ്പിക്കരുത്, ഒരു കാര്യവുമില്ല, ഈ വെടിക്കെട്ട്‌ താരം ഇനി നല്ലൊരു ഓപ്ഷന്‍, നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

എല്ലും പല്ലുമൊക്കെ ദ്രവിച്ചു, പ്രമുഖരായ ആ നാലഞ്ച് നടന്‍മാര്‍ ചാകുമ്പോള്‍ മലയാള സിനിമ രക്ഷപ്പെടും: ശാന്തിവിള ദിനേശ്

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കമ്പനിയില്‍ ഡാല്‍മിയ സിമന്റ്‌സിന്റെ 95 കോടിയുടെ നിക്ഷേപം; പ്രത്യുപകാരമായി ഖനനാനുമതി; 793 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

'വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയെപോലെയാണ് ബ്രൂറോക്രസിയിലെ ദിവ്യ എസ് അയ്യർ, കോൺഗ്രസ് നടത്തുന്ന സൈബർ ആക്രമണം ഒഴിവാക്കേണ്ടത്'; എ കെ ബാലൻ

പുരോഗമിക്കുന്ന മോസ്കോ ദമസ്‌കസ് ചർച്ചകൾ; പക്ഷെ അസദിനെ കൈമാറാൻ വിസമ്മതിച്ച് റഷ്യ

വഖഫ് ഭേദഗതി അനിവാര്യം; മുസ്ലീം സമുദായത്തിന്റെ നിരവധി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കണ്ട് നന്ദി പറഞ്ഞ് ഷിയ മുസ്ലിം വിഭാഗം

IPL 2025: ഇവന്മാര്‍ ഇങ്ങനെ കളിക്കുവാണേല്‍ എന്റെ പണി തെറിക്കും, ഹൈദരാബാദിന്റെ ബാറ്റര്‍മാരെ നിര്‍ത്തിപ്പൊരിച്ച് കോച്ച് വെട്ടോറി

ഭക്ഷണത്തിന്റെ പേരില്‍ പോര്; മത്സ്യവും മാംസവും കഴിച്ചതിന് അധിക്ഷേപം; മുംബൈയില്‍ ഗുജറാത്തി-മറാത്തി ഏറ്റുമുട്ടല്‍

നടുറോഡില്‍ കസേരയിട്ട് മദ്യപിക്കുന്ന റീല്‍ ചിത്രീകരിച്ചു; യുവാവിനെതിരെ കേസ്, അറസ്റ്റ്

'പ്രമേഹത്തിനുള്ള മരുന്ന് കുത്തിവച്ചു? ഈ മാജിക് ആരാധകരും അറിയട്ടെ'; ചര്‍ച്ചയായി ഖുശ്ബുവിന്റെ മേക്കോവര്‍, വിമര്‍ശനങ്ങള്‍ക്ക് മറുപടി