വിസ്മയയുടെ ഉയരം 166 സെ.മീ; തൂങ്ങിയത് 185 സെ.മീ ഉയരമുള്ള ജനലില്‍:  ദുരൂഹതയേറുന്നു, കിരണിനെ കസ്റ്റഡിയിൽ വാങ്ങും

വിസ്മയ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് കിരൺ കുമാർ കൂടുതൽ കുരുക്കിലേക്ക്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരണും കുടുംബവും നിരന്തരം വിസ്മയയെ പീഡിപ്പിച്ചിരുന്നതിനെപ്പറ്റി കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് കിരണിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞദിവസം അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. കസ്റ്റഡിയില്‍ വാങ്ങി പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് നീക്കം.

ഭർതൃവീട്ടിലെ മാനസിക പീഡനത്തിൽ ബുദ്ധിമുട്ടിലായ വിസ്മയ ആശ്വാസം തേടി എറണാകുളത്തെ കൗൺസലിങ് വിദഗ്ധനെ സമീപിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു കൗൺസിലിംഗ്. കിരണും കുടുംബവും നിരന്തരം പീഡിപ്പിക്കുന്നതുമൂലം തന്റെ പഠനം മുടങ്ങിപ്പോകുന്നതും മറ്റും വിസ്മയ പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കൗൺസലിങ് വിദഗ്ധൻ പൊലീസിനു കൈമാറി. താൻ നേരിടുന്ന നിരന്തര പീഡനങ്ങൾ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വിസ്മയ പലപ്പോഴായി പങ്കുവച്ചിരുന്നു. ഇവരിൽ നിന്നെല്ലാം വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. സ്ത്രീധന പീഡനത്തിന്റെ പരമാവധി തെളിവു ശേഖരിക്കുന്നതിനായി കിരണിനെതിരെ ലഭിക്കാവുന്ന എല്ലാ മൊഴികളും രേഖപ്പെടുത്തണമെന്ന് അന്വേഷണ മേൽനോട്ടം വഹിക്കുന്ന ഐജി ഹർഷിത അട്ടല്ലൂരി നിർദേശിച്ചിരുന്നു.

അതേസമയം വിസ്മയയുടെ മരണം  ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാൻ ഇപ്പോഴും അന്വേഷണ സംഘത്തിനായിട്ടില്ല. തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നൽകിയ മൊഴി. എന്നാൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തന്നെക്കാൾ അൽപം മാത്രം ഉയരക്കൂടുതലുള്ള ജനൽ കമ്പിയിൽ എങ്ങനെ തൂങ്ങിമരിക്കുമെന്ന സംശയം പൊലീസിനെ തുടക്കം മുതൽ കുഴക്കുകയാണ്. ഇതുവരെ ലഭിച്ച മൊഴികൾ അനുസരിച്ച് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ വിസ്മയയെ കണ്ടതു കിരൺ മാത്രമാണ്. ഇതും ദുരൂഹതകൾ വർധിപ്പിക്കുന്നു.

കിരണിന്റെ വ്യക്തി ജീവിതം, ഔദ്യോഗിക ജീവിതം എന്നിവയെ സംബന്ധിച്ച് വിശദമായ വിവരശേഖരണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻമാർ സ്ഥലത്തെത്തി പരിശോധന നടത്തണമെന്ന് അന്വേഷണസംഘം നിർദേശിച്ചിട്ടുണ്ട്. വിസ്മയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.

Latest Stories

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ച് ശ്രീനാഥ് ഭാസി

MI VS RCB: ജസ്പ്രീത് ബുംറയ്ക്ക് അഞ്ച് വിക്കറ്റ്‌, മൂന്ന് പേര്‍ ഫിഫ്റ്റിയടിച്ചിട്ടും ആര്‍സിബിക്ക് രക്ഷയില്ല, മുംബൈയ്‌ക്കെതിരെ പോരടിച്ചപ്പോള്‍ സംഭവിച്ചത്

പെട്രോളിനും ഡീസലിനും പിന്നാലെ എല്‍പിജിയും; വില വര്‍ദ്ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

മലപ്പുറത്ത് വെള്ളാപ്പള്ളി പറഞ്ഞതിലും അപ്പുറം; ഹിന്ദുക്കള്‍ ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് പികെ ശശികല

IPL 2025: പുരാന് അപ്പോ ഇതും വശമുണ്ടോ, ഹിറ്റ് പാട്ട്‌ പാടി ആരാധകരെ കയ്യിലെടുത്ത് ലഖ്‌നൗ താരം, കയ്യടിച്ച് സോഷ്യല്‍ മീഡിയ, ഇത് പൊളിച്ചെന്ന് ഫാന്‍സ്‌

INDIAN CRICKET: അന്ന് ഞാൻ മനസ് തകർന്ന് കരഞ്ഞുപോയി, ഒരു ദുരന്തം ആണല്ലോ എന്നോർത്ത് സ്വയം ദേഷ്യപ്പെട്ടു; വമ്പൻ വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യർ

'അസ്മ മരിച്ചത് രക്തം വാർന്ന്, മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നു'; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

MI VS RCB: രോഹിത് ശര്‍മയെ ഇന്നും കളിപ്പിക്കില്ല?, മുംബൈ ടീമിന് ഇത് എന്തുപറ്റി, കോച്ച് ജയവര്‍ധനെ പറഞ്ഞത്, പ്രതീക്ഷയോടെ ആരാധകര്‍

വേനലവധിക്കാലത്ത് 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' എത്തുന്നു;റിലീസ് തീയതി പുറത്ത്!

ആശമാരുടെ വേതനം കൂട്ടുന്നതിനായി സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകും; ആരോഗ്യമന്ത്രി വീണ ജോർജ്